കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻറ് ഒരാഴ്ച കൂടി ൈവകിയേക്കും. അഫ്ദലുൽ ഉലമ കോഴ്സ് പഠിച്ച ചില വിദ്യാർഥികൾക്ക് സാങ്കേതിക കാരണങ്ങളാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനായിരുന്നില്ല.
ഈ വിദ്യാർഥികൾക്കുകൂടി അപേക്ഷിക്കാൻ അവസരം നൽകും. വരും ദിവസങ്ങളിൽ ഇവർ അപേക്ഷ സമർപ്പിക്കും. 1,27,589 അപേക്ഷകളാണ് ബിരുദപ്രവേശനത്തിനായി കിട്ടിയത്. സീറ്റുകളുടെയടക്കം വിവരങ്ങൾ കോളജുകളിൽനിന്ന് ശേഖരിക്കാനുണ്ട്. ട്രയൽ അലോട്ട്മെൻറിന് ശേഷം ഒന്നാം അലോട്ട്മെൻറ് നടപടികൾ തുടങ്ങും.
അതേസമയം, ബിരുദാനന്തര ബിരുദ പ്രവേശനത്തിന് 10,715 പേർ അപേക്ഷിച്ചിട്ടുണ്ട്. ഈ മാസം 14 ആണ് അവസാന തീയതി. മലപ്പുറം 2,528, കോഴിക്കോട് 2,377, പാലക്കാട് 2,293, തൃശൂർ 2,142 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽനിന്ന് ഇതുവരെയുള്ള അപേക്ഷകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.