ഗുജറാത്തിൽ കാംപസുകൾ തുടങ്ങാൻ ആസ്ട്രേലിയൻ യൂനിവേഴ്സിറ്റികൾ

വഡോദര: ആസ്ട്രേലിയൻ യൂനിവേഴ്സിറ്റികളായ വോളോ​ങ്ങോങ്, ഡീകിൻ എന്നിവ ഉടൻ തന്നെ ഗുജറാത്തിൽ കാംപസുകൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി. ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക്-സിറ്റിയിലാണ് കാംപസുകൾ തുടങ്ങുക. ആസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ തിളങ്ങുന്ന അധ്യായം എഴുതിച്ചേർക്കുന്നതാണിതെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.

ഡൽഹി യൂനിവേഴ്സിറ്റിക്കു കീഴിലെ ശ്രീ വെങ്കിടേശ്വര കോളജിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാൻ. നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ആസ്ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജാസൺ ക്ലാരെയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഇന്ത്യയിലെ 25 വിഖ്യാത യൂനിവേഴ്സിറ്റികൾ ആസ്ട്രേലിയയുമായി അടുത്താഴ്ച മുതൽ ചിലതരത്തിലുള്ള ബന്ധം തുടങ്ങാൻ പോവുകയാണ്. രണ്ട് ആസ്ട്രേലിയൻ യൂനിവേഴ്സിറ്റികൾ ഇന്ത്യയിലേക്ക് വരികയാണ്.-മന്ത്രി പറഞ്ഞു.

ആസ്ട്രേലിയയുമായി സഹകരിച്ച് ഗുണമേൻമയുള്ളതും എല്ലാവർക്കും താങ്ങാൻ കഴിയുന്നതുമായ വിദ്യാഭ്യാസം നൽകുകയാണ് പ്രധാനം. 2047ഓടെ വികസിത രാജ്യമായി മാറണമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്കാണ് ആസ്ട്രേലിയക്ക് വഹിക്കാനുള്ളതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Two Australian universities will set up campuses in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.