കോഴിക്കോട്: ബിരുദാനന്തര, ഗവേഷണതലങ്ങളിൽ പുസ്തകങ്ങളിൽനിന്നും ഇൻറർനെറ്റിൽ നിന്നും പ്രബന്ധങ്ങളും ഉപന്യാസങ്ങളും ‘അടിച്ചുമാറ്റുന്ന’തിനെതിരെ യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) കടുത്ത നടപടിക്കൊരുങ്ങുന്നു. ഗവേഷണ ലേഖനങ്ങൾ കോപ്പിയടിക്കുന്നത് പിടികൂടാൻ വിവിധ സമിതികൾ രൂപവത്കരിക്കുന്നതടക്കമുള്ള വ്യവസ്ഥയുള്ള ചട്ടം പ്രാബല്യത്തിൽ വന്നു. രചനമോഷണം തടയുകയും അക്കാദമിക രംഗത്തെ സത്യസന്ധത ഉയർത്തിപ്പിടിക്കുകയുമാണ് ചട്ടത്തിെൻറ ലക്ഷ്യം. പ്രബന്ധങ്ങളിൽ മറ്റ് പുസ്തകങ്ങളിൽനിന്നുള്ള വിവരങ്ങൾ ചേർക്കുേമ്പാൾ രചയിതാവിെൻറ അനുമതി തേടാൻ ഗവേഷകരോടും വിദ്യാർഥികേളാടും അധ്യാപകരോടും ജീവനക്കാരോടും അതത് സർവകലാശാലകൾ നിർദേശിക്കണമെന്ന് ചട്ടത്തിലുണ്ട്.
ഉത്തരവാദിത്തത്തോടെ ഗവേഷണപ്രബന്ധങ്ങളും ഉപന്യാസങ്ങളും സമർപ്പിക്കാനായി നിശ്ചിത ഇടവേളകളിൽ ബോധവത്കരണ സെമിനാറുകൾക്ക് സർവകലാശാലകൾ മുൻകൈയെടുക്കണം. രചനമോഷണം കണ്ടുപിടിക്കാനുള്ള സാേങ്കതികവിദ്യകൾ വിദ്യാർഥികളെയും അധ്യാപകരെയും പരിശീലിപ്പിക്കണം. കോപ്പിയടിച്ചതല്ലെന്ന് പ്രബന്ധങ്ങൾ സമർപ്പിക്കുന്ന സമയത്ത് ഗവേഷകർ എഴുതിനൽകണം.
സർവകലാശാല അംഗീകരിച്ച സാേങ്കതികവിദ്യ വഴി രചനമോഷണമല്ലെന്ന് കണ്ടെത്തിയതായി ഗവേഷകൻ ഉറപ്പുനൽകണം. ഗൈഡുമാരായ അധ്യാപകരും ഇക്കാര്യം ഉറപ്പുവരുത്തണെമന്ന് യു.ജി.സി നിർേദശിക്കുന്നു. ഗവേഷണ ബിരുദം നൽകി ഒരു മാസത്തിന് ശേഷം പ്രബന്ധങ്ങളും മറ്റും ‘ശോദ്ഗംഗ’എന്ന വെബ്സൈറ്റിൽ സർവകലാശാലകൾ അപ്ലോഡ് ചെയ്യണെമന്നും ചട്ടം വ്യക്തമാക്കുന്നു.
പ്രബന്ധങ്ങളിൽ ഉൾപ്പെടുത്തിയ അനുമതിയോടെയുള്ള ഉദ്ധരണികളും റഫറൻസുകളും പൊതുവായ സാേങ്കതികപദങ്ങളും നിയമങ്ങളും മോഷണമായി കണക്കാക്കില്ല. മോഷണം കണ്ടുപിടിക്കാനും നടപടിയെടുക്കാനും പഠനവകുപ്പ് തലത്തിലും സർവകലാശാല തലത്തിലും രണ്ട് പരിശോധന സമിതികളും രൂപവത്കരിക്കും. വകുപ്പ് തലവൻ ചെയർമാനായ ഡിപ്പാർട്ട്മെൻറൽ അക്കാദമിക് ഇൻറഗ്രിറ്റി പാനലും (ഡി.എ.െഎ.പി), പ്രോ വൈസ് ചാൻസലർ, ഡീൻ, മുതിർന്ന അധ്യാപകൻ എന്നിവരിലൊരാൾ അധ്യക്ഷനായ ഇൻസ്റ്റിറ്റ്യൂഷനൽ അക്കാദമിക് ഇൻറഗ്രിറ്റി പാനലും (ഡി.എ.െഎ.പി) ആണിത്.
കോപ്പിയടിയെക്കുറിച്ച് പരാതി കിട്ടിയാൽ അന്വേഷിച്ച് 45 ദിവസത്തിനകം വകുപ്പുതല സമിതി ശിക്ഷാനടപടിയടക്കം ശിപാർശ ചെയ്തുള്ള റിപ്പോർട്ട് സർവകലാശാലതല സമിതിക്ക് കൈമാറണം. സർവകലാശാല സമിതി റിപ്പോർട്ട് വിശദമായി പരിശോധിച്ച് ശിക്ഷയുടെ ശിപാർശകൾ ബന്ധപ്പെട്ട വകുപ്പ് തലവന് അയക്കും.
ഗവേഷണപ്രബന്ധങ്ങൾ കോപ്പിയടിച്ചാൽ:
കോപ്പിയടിച്ച ലേഖനം പ്രസിദ്ധീകരിച്ചാൽ:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.