സമർഖന്ദ്: 2021ലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രെയ്ൻ മെഡിക്കൽ യൂനിവേഴ്സിറ്റികളിൽ പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ അയൽരാജ്യമായ ഉസ്ബകിസ്താനിലെ പ്രമുഖ സ്ഥാപനത്തിൽ പഠനം തുടരുന്നു. സമർഖന്ദ് സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ മാത്രം ആയിരത്തിലേറെ ഇന്ത്യൻ വിദ്യാർഥികൾ പഠനം പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
19,000ത്തോളം എം.ബി.ബി.എസ് വിദ്യാർഥികളായിരുന്നു യുക്രെയ്നിൽ കുടുങ്ങിയത്. ‘ഓപറേഷൻ ഗംഗ’ എന്നു പേരിട്ട പദ്ധതിയിൽ എല്ലാവരെയും നാട്ടിലെത്തിച്ചെങ്കിലും യുദ്ധം തുടർന്നതോടെ ഇവർക്ക് പഠനം മുടങ്ങി. വൈകിയാണെങ്കിലും 2000ത്തോളം വിദ്യാർഥികൾ തിരിച്ചുപോയി.
ചിലർ റഷ്യ, സെർബിയ എന്നിവിടങ്ങളിലേക്കും. യൂറോപ്യൻ രാജ്യങ്ങളിലെത്തിയവരുമുണ്ട്. അവശേഷിച്ചവർക്കു വേണ്ടിയാണ് സമർഖന്ദ് വാഴ്സിറ്റി പഠനം തുടരാൻ അവസരം നൽകിയത്. യുദ്ധം തുടങ്ങിയതോടെ ഇന്ത്യൻ എംബസി തങ്ങളെ ബന്ധപ്പെട്ട് ഇവർക്ക് പഠനം തുടരാൻ അവസരം ആവശ്യപ്പെട്ടതായി സമർഖന്ദ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സഫർ അമീനോവ് പറഞ്ഞു.
വിദ്യാർഥികൾക്ക് സൗകര്യമൊരുക്കി 30ലേറെ ഇന്ത്യൻ അധ്യാപകരെ അധികമായി നിയമിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളിലും ജീവിതനിലവാരം തുല്യമാണെങ്കിലും ജീവിതച്ചെലവ് ഉസ്ബെകിസ്താനിൽ കൂടുതലാണെന്ന് വിദ്യാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.