കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള കൽപിത സർവകലാശാലയായ ദ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് 2021-22 വർഷത്തെ വിവിധ ഡിഗ്രി, പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ചില പ്രഫഷനൽ ബിരുദ കോഴ്സുകളിലും പഠനാവസരമുണ്ട്. പ്രോസ്പെക്ടസ്, പ്രവേശന വിജ്ഞാപനം www.ruraluniv.ac.inൽനിന്ന് ഡൗൺലോഡ് ചെയ്ത് ഇപ്പോൾ അപേക്ഷിക്കാം.
വിലാസം: ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്, ഗാന്ധിഗ്രാം-621302, ഡിൻഡിഗൽ, തമിഴ്നാട്. 61 കോഴ്സുകളിലേക്കാണ് പ്രവേശനം. കോഴ്സുകളിൽ ചിലത് ചുവടെ.
ബി.ടെക് (സിവിൽ) യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതി.
ബി.ടെക് (സിവിൽ ലാറ്ററൽ എൻട്രി) യോഗ്യത: 45 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി ബി.എസ്സി ബിരുദം.
ബി.എസ്സി അഗ്രികൾച്ചർ (ഓണേഴ്സ്), യോഗ്യത- മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/അനുബന്ധ വിഷയങ്ങളോടെ ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.
ബി.കോം (കോഓപറേഷൻ), ബി.ബി.എ, ബി.എ ഇക്കണോമിക്സ്, ബി.എസ്സി മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, ബി.എസ്സി ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ ഡിൈസൻ, ജിയോളജി, കമ്പ്യൂട്ടർ സയൻസ്, മൈേക്രാബയോളജി. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പ്ലസ് ടു.
പഞ്ചവത്സര ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകൾ: എം.എ ഡെവലപ്മെൻറ് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി. യോഗ്യത-ഏതെങ്കിലും സ്കീമിൽ പ്ലസ് ടു.
എം.എ, എം.എസ്സി, എം.കോം, എം.സി.എ, എം.ബി.എ, ബി.എസ്സി ബി.എഡ്, ബി.എഡ്, എം.എഡ്.
ബിവോക് (B.Voc) ഫൂട്ട്വെയർ ആൻഡ് ആക്സസറിസ് ഡിസൈൻ മൾട്ടിമീഡിയ പ്രൊഡക്ഷൻ ടെക്നോളജി, ഫുഡ് പ്രോസസിങ്, ഡെയറി പ്രൊഡക്ഷൻ ആൻഡ് ടെക്നോളജി, സോഫ്റ്റ്വെയർ ഡെവലപ്മെൻറ് മുതലായവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.