കേരള സർവകലാശാല
തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളിലും യു.ഐ.ടി, ഐ.എച്ച്.ആര്.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2023-24 അധ്യയനവര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് (https://admissions.keralauniversity.ac.in) ആരംഭിച്ചു.
എല്ലാ കോളജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്. ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (മാനേജ്മെന്റ് ക്വോട്ട, കമ്യൂണിറ്റി ക്വോട്ട, സ്പോര്‍ട്സ് ക്വോട്ട, ഭിന്നശേഷി വിഭാഗത്തിൽപെട്ടവര്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിൽപെട്ടവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍ ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കണം. ബി.എ മ്യൂസിക്, ബി.പി.എ കോഴ്സുകള്‍ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും ഏകജാലക പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം. രജിസ്ട്രേഷന് സമയത്ത് നല്കുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ മാറ്റരുത്. അവസാന തീയതി ജൂണ്‍ 15.
ജൂലൈ 12 ന് നടത്താനിരുന്ന പാര്‍ട്ട് മൂന്ന് സബ്സിഡിയറി സബ്ജക്ട് സോഷ്യോളജി ജൂലൈ 14 ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍.
യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് കാര്യവട്ടത്തെ ഒന്നും രണ്ടും സെമസ്റ്റര്‍ (2018 സ്കീം), മാര്‍ച്ച് 2023 ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വര്‍ക്ഷോപ്പ് പ്രായോഗിക പരീക്ഷ എട്ടുമുതല്‍ നടത്തും.
ആറാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2018 & 2019 അഡ്മിഷന്), ജൂണ്‍ 2023 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബി.കോം. (159) (സി.ബി.സി.എസ്), ഡിസംബര്‍ 2022 പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാർഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്വേഷന് സെക്ഷനില്‍ ഇ.ജെ.VII (ഏഴ്) ജൂണ്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകണം.
2022 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാർഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ബി.എസ്സി റീവാല്വേഷന് സെക്ഷനില്‍ ഇ.ജെ.II (രണ്ട്) ജൂണ്‍ രണ്ട് മുതല്‍ ഒമ്പത് വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകണം.
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിങ് (359) ബി.വോക്. ഫുഡ് പ്രോസസിങ് ആൻഡ് മാനേജ്മെന്റ് (356) (റെഗുലര്‍ - 2022 അഡ്മിഷന്, ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി - 2021 അഡ്മിഷന്, സപ്ലിമെന്ററി - 2020 അഡ്മിഷന്), ജൂണ്‍ 2023 പരീക്ഷ രജിസ്ട്രേഷന് ആരംഭിച്ചു. പിഴകൂടാതെ ജൂണ്‍ എട്ട് വരെയും 150 രൂപ പിഴയോടെ 12 വരെയും 400 രൂപ പിഴയോടെ 14 വരെ അപേക്ഷിക്കാം.
2022 മേയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ മലയാളം പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷകള്‍ www.slcm.keralauniversity.ac.in മുഖേന ജൂണ്‍ 11ന് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം. 2022 മേയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്സി ബോട്ടണി, കൗണ്‍സലിങ് സൈക്കോളജി, ജിയോളജി, എം.എസ്.ഡബ്ല്യൂ (റെഗുലര്‍, സപ്ലിമെന്ററി, മേഴ്സി ചാന്‍സ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശിക കാമ്പസുകളിലും നടത്തുന്ന ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17. ക്ലാസുകൾ ജൂലൈ 19ന് ആരംഭിക്കും.
ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു / വൊക്കേഷനൽ ഹയർ സെക്കൻഡറി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് (രണ്ടുവർഷം) അപേക്ഷിക്കാം. ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പ്രായം 2023 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടുതലാകരുത്. 50 രൂപ (പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് 10 രൂപ) ആണ് അപേക്ഷാഫീസ്.
ഡിപ്ലോമ പ്രോഗ്രാമിൽ ആകെ 20 സീറ്റ്. കാലാവധി ഒരു വർഷം. 17നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലാണ് ഡിപ്ലോമ പ്രോഗ്രാം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കാം.
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല 2023 -2024 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15 വരെ നീട്ടി. പ്രവേശന പരീക്ഷത്തീയതി പിന്നീട് പ്രഖ്യാപിക്കും. അപേക്ഷക നൽകാനും വിവരങ്ങൾക്കും www.malayalamuniversity.edu.in സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.