ബിരുദപഠനം തുടരാം
തേഞ്ഞിപ്പലം: എസ്.ഡി.ഇ 2017, 2018, 2019 പ്രവേശനം ബി.എ, ബി.കോം, ബി.ബി.എ വിദ്യാർഥികളില്‍ ഒന്ന് മുതല്‍ അഞ്ച് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ചശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് ആറാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാന്‍ അവസരം. താല്പര്യമുള്ളവര്ക്ക് പിഴ കൂടാതെ ഡിസംബര്‍ നാല് വരെയും 100 രൂപ പിഴയോടെ ഏഴ് വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി ഏപ്രില്‍ 2023 െറഗുലര്‍ പരീക്ഷ ഡിസംബര്‍ 15 നും ഒന്നാം വര്‍ഷ ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023െറഗുലര്‍ പരീക്ഷയും ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) സപ്ലിമെന്ററി പരീക്ഷയും ഡിസംബര്‍ 13 ന് തുടങ്ങും.
പരീക്ഷഫലം
ഒന്നാം സെമസ്റ്റര്‍ എം.പി.എഡ് ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷയുടെയും നവംബര്‍ 2022െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ എം.എ മ്യൂസിക് ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്സ് ഏപ്രില്‍ 2022 ഒറ്റത്തവണ െറഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം എം.എസ്സി മാത്തമാറ്റിക്സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
നാല് വര്‍ഷ ബിരുദ ഓറിയന്റേഷന്‍ പ്രോഗ്രാം
കാലിക്കറ്റ് സര്‍വകലാശാലയിൽ നാല് വര്‍ഷ ബിരുദ കോഴ്സുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ 9.30 മുതല്‍ സര്‍വകലാശാല ടാഗോര്‍ നികേതന്‍ ഹാളിൽ സ്വാശ്രയ കോളജ് അധ്യാപകര്‍ക്ക് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കും. സര്‍വകലാശാലക്ക് കീഴിലെ അഞ്ച് ജില്ലകളിലെ ഓരോ കോളജില്‍ നിന്നും രണ്ട് പേര്‍ക്കാണ് ആദ്യഘട്ട പരിശീലനം. ഫോണ്‍: 9446252895, 9544247972
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: കേരള ആരോഗ്യ സർവകലാശാല ജനുവരി 17ന് ആരംഭിക്കുന്ന എം.ഡി.എസ് ഡിഗ്രി പാർട്ട് II സപ്ലിമെന്ററി (2018 സ്കീം) പരീക്ഷക്ക് ഡിസംബർ എട്ട് മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷ തീയതി
ജനുവരി മൂന്നിന് തുടങ്ങുന്ന ആറാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2018 സ്കീം) തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു. ജനുവരി മൂന്നിന് ആരംഭിക്കുന്ന അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് I റെഗുലർ & സപ്ലിമെന്ററി (2010 & 2016 സ്കീം) തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.