പുനര്‍മൂല്യനിര്‍ണയ ഫലം
േതഞ്ഞിപ്പലം: എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ ബി.എ/ ബി.എ അഫ്ദലുല്‍ ഉലമ/ ബി.എസ് സി (സി.ബി.സി.എസ്.എസ് & സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2022 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ബി.ആർക് സംയോജിത ഒന്ന്, രണ്ട് സെമസ്റ്റര്‍ (2014 മുതല്‍ 2023 വരെ പ്രവേശനം)/ നാലാം സെമസ്റ്റര്‍ (2014 മുതല്‍ 2022 വരെ പ്രവേശനം)/ ആറാം സെമസ്റ്റര്‍ (2014 മുതല്‍ പ്രവേശനം) ഏപ്രില്‍ 2024 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 19 വരെയും 180 രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി അഞ്ച് മുതല്‍ ലഭ്യമാകും.
പരീക്ഷ ഫലം
ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക് (2017 മുതല്‍ 2020 വരെ പ്രവേശനം മാത്രം) നവംബര്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.
ബി.എസ് സി നഴ്സിങ് ഏപ്രില്‍ 2021 & സെപ്റ്റംബര്‍ 2021 ഒറ്റത്തവണ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.
പുനഃപരീക്ഷ
അഫിലിയേറ്റഡ് കോളജുകള്‍/ എസ്.ഡി.ഇ/ പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാർഥികള്‍ക്കായി ജനുവരി 19ന് നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എ അറബിക് (സി.ബി.സി.എസ്.എസ്-യു.ജി 2019 മുതല്‍ പ്രവേശനം) റീഡിങ് മോഡേൺ അറബിക് പ്രോസ് പേപ്പര്‍ നവംബര്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഫെബ്രുവരി അഞ്ചിന് നടക്കും. പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: മാർച്ച് നാലിന് തുടങ്ങുന്ന രണ്ടാം വർഷ എം.എസ്സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് ഫെബ്രുവരി ഒന്ന് മുതൽ 15 വരെയും ഫൈനോടെ 17 വരെയും സൂപ്പർ ഫൈനോടെ 19 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം
ഫെബ്രുവരി 12ന് തുടങ്ങുന്ന രണ്ടാം വര്‍ഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) തിയറി പരീക്ഷ കേന്ദ്രങ്ങളിലെ മാറ്റം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ മാതൃ കോളജിൽനിന്നും അഡ്മിറ്റ് കാർഡ് കൈപ്പറ്റി തങ്ങൾക്കനുവദിച്ച പരീക്ഷ കേന്ദ്രത്തിൽ ഹാജരായി പരീക്ഷ എഴുതണം.
പരീക്ഷ ടൈംടേബിൾ
ഫെബ്രുവരി 20ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ, ഫെബ്രുവരി 19ന് തുടങ്ങുന്ന എം.ഡി.എസ് ഡിഗ്രി പാർട്ട് -II സപ്ലിമെന്ററി (2018 സ്കീം) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ ഫലം
ഡിസംബറിൽ നടന്ന ഒന്ന്, രണ്ട് വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സ്കോർഷീറ്റിന്റെ റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പ് എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഫെബ്രുവരി ഏഴിനകം അപേക്ഷിക്കണം.
നവംബറിൽ നടന്ന മൂന്നാം വർഷ ബാച്ച്ലർ ഓഫ് ഒക്യുപേഷനല്‍ തെറപ്പി ഡിഗ്രി റെഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും സോഫ്റ്റ് കോപ്പിക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഫെബ്രുവരി ഒമ്പതിനകം അപേക്ഷിക്കണം.
നവംബറിൽ നടന്ന ഒന്നാം വർഷ എം.എസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും സോഫ്റ്റ് കോപ്പിക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഫെബ്രുവരി ഒമ്പതിനകം അപേക്ഷിക്കണം.
ഫാം ബിസിനസ് സ്കൂൾ പ്രവേശനം
തൃശൂർ: കേരള കാർഷികസർവകലാശാല കാര്‍ഷിക സംരംഭകത്വ പാഠശാലയുടെ (ഫാം ബിസിനസ് സ്കൂള്‍) ആറാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക മേഖലയിലെ നവ സംരംഭകര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള സർട്ടിഫിക്കറ്റ് കോഴ്സാണിത്.
സര്‍വകലാശാല വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന് കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശീലനം നടത്തുന്നത്. ഹയര്‍ സെക്കന്‍ഡറിയാണ് അടിസ്ഥാന യോഗ്യത. ഫെബ്രുവരി 19 മുതൽ 24 വരെയാണ് പരിശീലനം. കോഴ്സ് ഫീ 5000 രൂപ. പരിശീലനാർഥികൾക്ക് ഭക്ഷണം, താമസ സൗകര്യം ഉണ്ടായിരിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി ഒമ്പത്. വിവരങ്ങൾക്ക് ഫോൺ: 0487 2371104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.