പരീക്ഷ മാറ്റി
തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളജുകള്‍ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് 13ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ യു.ജി (2018 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമ പ്രകാരം ഏപ്രില്‍ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍ അറിയിക്കും.
ഗ്രേഡ് കാര്‍ഡ് വിതരണം
ബി.ടെക് നാലാം സെമസ്റ്റര്‍ (2019 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2023, ആറാം സെമസ്റ്റര്‍ (2019 & 2020 പ്രവേശനം) ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഗ്രേഡ് കാര്‍ഡുകള്‍ സര്‍വകലാശാല എൻജിനീയറിങ് കോളജില്‍നിന്ന് (ഐ.ഇ.ടി) കൈപ്പറ്റാം. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം.
പരീക്ഷ അപേക്ഷ
അഞ്ചാം സെമസ്റ്റര്‍ എം.സി.എ ഏപ്രില്‍ 2023 (2017 മുതല്‍ 2019 വരെ പ്രവേശനം) ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 180 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് നാല് മുതല്‍ ലഭ്യമാകും.
പരീക്ഷ ഫലം
പത്താം സെമസ്റ്റര്‍ ബി.ആര്‍ക് നവംബര്‍ 2023 (2017 സ്കീം), ഡിസംബര്‍ 2023 (2012 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ ബി.എഡ് നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ എം.എ ഹിന്ദി / എം.എ ഇക്കണോമിക്സ് / എം.എ ഇംഗ്ലീഷ് ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് നവംബര്‍ 2022, ഒന്നാം സെമസ്റ്റര്‍ എം.എ ഹിന്ദി നവംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഏപ്രിൽ 22ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് മാർച്ച് ആറ് മുതൽ 22 വരെയും പിഴയോടെ മാർച്ച് 27 വരെയും അധിക പിഴയോടെ ഏപ്രിൽ രണ്ട് വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ തീയതി
മാർച്ച് നാലിന് തുടങ്ങുന്ന തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട്- I റെഗുലർ/ സപ്ലിമെന്ററി (2010 & 2019 സ്കീം) പ്രാക്ടിക്കൽ, മാർച്ച് അഞ്ചിന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.