സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവ./എയ്ഡഡ് കോളജുകളില്‍ 2024-25 വര്‍ഷത്തേക്കുള്ള അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 10ന് വൈകീട്ട് അഞ്ചുവരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍: https://admission.uoc.ac.in/. ഫോണ്‍: 0494 2407016, 2407017, 2660600.

വൈവ

തേഞ്ഞിപ്പലം: സര്‍വകലാശാല ഹിന്ദി പഠനവകുപ്പിലെ പി.ജി നാലാം സെമസ്റ്റര്‍ ഹിന്ദി ലിറ്ററേച്ചര്‍, ഹിന്ദി എഫ്.എച്ച്.ടി കോഴ്സുകളുടെ വൈവ ജൂണ്‍ 10ന് രാവിലെ 10.30ന് ഹിന്ദി പഠന വകുപ്പില്‍ നടക്കും.

പരീക്ഷ അപേക്ഷ

സര്‍വകലാശാല പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി.ജി (2021 പ്രവേശനം) എം.എ ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം.എസ്​സി ഫിസിക്‌സ്, എം.എസ്​സി കെമിസ്ട്രി, എം.എസ്​സി ബയോ -സയന്‍സ് ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2024 റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരെയും 190 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ ബി.വോക് (CBCSS-V-UG 2018 മുതല്‍ 2021 വരെ പ്രവേശനം) അക്കൗണ്ടിങ് ആൻഡ്​ ടാക്‌സേഷന്‍, പ്രഫഷനല്‍ അക്കൗണ്ടിങ് ആൻഡ്​ ടാക്‌സേഷന്‍, ബാങ്കിങ് ഫിനാന്‍ഷ്യല്‍ സര്‍വിസ് ആൻഡ്​ ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക്‌സ് മാനേജ്മന്റ്, റീട്ടെയ്​ല്‍ മാനേജ്‌മെന്റ്, ഹോട്ടല്‍ മാനേജ്മെന്റ്, ടൂറിസം ആൻഡ്​ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ബ്രോഡ്കാസ്റ്റിങ് ആൻഡ്​ ജേണലിസം, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, ഡേറ്റ സയന്‍സ് ആൻഡ്​ അനലറ്റിക്സ്, സോഫ്റ്റ്​വെയര്‍ ഡെവലപ്മെന്റ്​, മള്‍ട്ടിമീഡിയ, ജെമ്മോളജി, ജ്വല്ലറി ഡിസൈനിങ്, ഫാഷന്‍ ഡിസൈനിങ് ആൻഡ്​ മാനേജ്‌മെന്റ്, ഫാഷന്‍ ടെക്നോളജി, അപ്ലൈഡ് ബയോടെക്നോളജി, ഒപ്റ്റോമെട്രി ആൻഡ്​ ഒഫ്താല്‍മോളജിക്കല്‍ ടെക്നിക്സ്, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, നഴ്‌സറി ആൻഡ്​ ഒര്‍ണമെന്റല്‍ ഫിഷ് ഫാമിങ്, ഓര്‍ഗാനിക് ഫാമിങ്, അഗ്രികള്‍ച്ചര്‍, ഫുഡ് സയന്‍സ്, ഡെയറി സയന്‍സ് ആൻഡ്​ ടെക്‌നോളജി, ഫിഷ് പ്രോസസിങ് ടെക്നോളജി ഏപ്രില്‍ 2024 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 190 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് 10 മുതല്‍ ലഭ്യമാകും.

അഫ്‌ദലുൽ ഉലമ പ്രിലിമിനറി പരീക്ഷ

ജൂണ്‍ ആറിന് ആരംഭിക്കുന്ന അഫ്‌ദലുൽ ഉലമ പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. താഴെപറയുന്ന കോളജുകള്‍ പരീക്ഷകേന്ദ്രങ്ങളായി അപേക്ഷിച്ച പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ ബ്രാക്കറ്റില്‍ കാണിച്ച കേന്ദ്രങ്ങളില്‍ പരീക്ഷക്ക് ഹാജരാകണം. ഗവ. ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജ് കോഴിക്കോട് (ആര്‍.യു.എ കോളജ് ഫറോക്ക്), എം.ഇ.എസ് കല്ലടി കോളജ് മണ്ണാര്‍ക്കാട് (മര്‍കസ് ഓറിയന്റല്‍ അറബിക് കോളജ് ഒറ്റപ്പാലം), എം.ഇ.എസ് കോളജ് മമ്പാട് (സുല്ലമുസ്സലാം അറബിക് കോളജ് അരീക്കോട്), ബൈത്തുല്‍ ഇസ്സ വിമന്‍സ് അറബിക് കോളജ് നരിക്കുനി (ദാറുല്‍ മആരിഫ അറബിക് കോളജ് ഒടുങ്ങാക്കാട്), പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി (മലബാര്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വേങ്ങര), ഗവ. കോളജ് മൊകേരി (സി.കെ.ജി പേരാമ്പ്ര), ജാമിഅ നദ്​വിയ്യ ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജ് എടവണ്ണ (ജാമിഅ നദ്​വിയ്യ വിമന്‍സ് അറബിക് കോളജ് എടവണ്ണ), ഗവ. വിക്ടോറിയ കോളജ് പാലക്കാട് (ഭാരതീയ വിദ്യാനികേതന്‍ കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ കല്ലേക്കാട് പാലക്കാട്), ഗവ. കോളജ് മലപ്പുറം (ഫലാഹിയ അറബിക് കോളജ് മലപ്പുറം). മറ്റു പരീക്ഷകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.

പരീക്ഷ അപേക്ഷ

വയനാട് ലക്കിടി ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ ബി.എച്ച്.എം (2021 & 2022 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കായുള്ള ഒന്നാം വര്‍ഷ ഏപ്രില്‍ 2024 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 19 വരെയും 190 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് അഞ്ചു മുതല്‍ ലഭ്യമാകും.

സര്‍വകലാശാല എന്‍ജിനീയറിങ് കോളജിലെ (ഐ.ഇ.ടി) ബി.ടെക് (2016 മുതല്‍ 2018 വരെ പ്രവേശനം) മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2023, നാല്, ആറ് സെമസ്റ്റര്‍ ഏപ്രില്‍ 2024 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 19 വരെയും 190 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് നാലു മുതല്‍ ലഭ്യമാകും.

പരീക്ഷഫലം

ഒന്നാം സെമസ്റ്റര്‍ എം.വോക് മള്‍ട്ടിമീഡിയ (CBCSS) നവംബര്‍ 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.എസ്​സി മാത്തമാറ്റിക്‌സ് (CCSS 2020 മുതല്‍ 2022 വരെ പ്രവേശനം) നവംബര്‍ 2023 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

എം.എസ്​സി എന്‍വയണ്‍മെന്റല്‍ സയന്‍സ് (CCSS) ഒന്നാം സെമസ്റ്റര്‍ (2023 പ്രവേശനം), മൂന്നാം സെമസ്റ്റര്‍ (2022 പ്രവേശനം) നവംബര്‍ 2023 റെഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ (CUCBCSS-UG & CBCSS-UG) ബി.കോം, ബി.കോം വൊക്കേഷനല്‍, ബി.ബി.എ, ബി.എച്ച്.എ, ബി.ടി.എച്ച്.എം, ബി.കോം പ്രഫഷനല്‍, ബി.കോം ഓണേഴ്സ്, ബി.എ, ബി.എസ്.ഡബ്ല്യൂ, ബി.എസ്​സി, ബി.എസ്​സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ, ബി.എ വിഷ്വല്‍ കമ്യൂണിക്കേഷന്‍, ബാച്ച്​ലര്‍ ഓഫ് ടെലിവിഷന്‍ ആൻഡ്​ ഫിലിം പ്രൊഡക്ഷന്‍, ബി.എ മള്‍ട്ടിമീഡിയ, ബി.എ അഫ്‌ദലുല്‍ ഉലമ, ബി.കോം (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) വൊക്കേഷനല്‍ സ്ട്രീം, ബി.എസ്​സി ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ്​ കാറ്ററിങ് സയന്‍സ്, ബി.എസ്​സി ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ്​ കളിനറി ആര്‍ട്‌സ്, ബി.എസ്​സി ബോട്ടണി ആൻഡ്​ കമ്പ്യൂട്ടേഷനല്‍ ബയോളജി (ഡബ്​ള്‍ മെയിന്‍), ബി.എസ്​സി മാത്തമാറ്റിക്‌സ് ആൻഡ്​ ഫിസിക്‌സ് (ഡബ്​ള്‍ മെയിന്‍), ബി.എ ടെലിവിഷന്‍ ആൻഡ്​ ഫിലിം പ്രൊഡക്ഷന്‍, ബി.എ ഗ്രാഫിക്‌സ് ഡിസൈന്‍ ആൻഡ്​ ആനിമേഷന്‍, ബി.ഡെസ് (ഗ്രാഫിക്‌സ് ആൻഡ്​ കമ്യൂണിക്കേഷന്‍ ഡിസൈന്‍), ബി.ടി.എ ഏപ്രില്‍ 2024, ബി.ടി.എ ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലൈ എട്ടിന് തുടങ്ങും.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.