പി.ജി പ്രവേശനം
തേഞ്ഞിപ്പലം: 2024-2025 അധ്യയന വര്‍ഷത്തെ പി.ജി ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് വെയ്റ്റിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് നേരത്തെ സമര്‍പ്പിച്ച അപേക്ഷയില്‍ തിരുത്തലുകള്‍ (മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, ബിരുദ രജിസ്റ്റര്‍ നമ്പര്‍ എന്നിവ ഒഴികെ) വരുത്തുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍ ആഗസ്റ്റ് 13ന് വൈകീട്ട് നാല് വരെ ലഭ്യമാകും. ഒരു തവണ മാത്രമേ തിരുത്തല്‍ സൗകര്യം ലഭ്യമാവുകയുള്ളൂ. തിരുത്തല്‍ വരുത്തിയവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്താല്‍ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. ഒന്നാമത്തെ ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവര്‍, ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരായി മുഴുവന്‍ ഹയര്‍ ഓപ്ഷനുകളും റദ്ദാക്കി പ്രവേശനം നേടിയവര്‍ എന്നിവരൊഴികെ എല്ലാവര്ക്കും തിരുത്തല്‍ സൗകര്യം ലഭ്യമാകും. സാങ്കേതിക കാരണങ്ങളാല്‍ ഹയര്‍ ഓപ്ഷന് റദ്ദായവര്‍ക്ക് ഈ കാര്യം സൂചിപ്പിച്ച് pgonline@uoc.ac.in ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍, പ്രസ്തുത ഓപ്ഷനുകള്‍ പുനഃസ്ഥാപിച്ച് നല്‍കും.
ഒന്നാമത്തെയോ രണ്ടാമത്തെയോ അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസ് അടക്കാത്തതിനാലോ കോളജില്‍ സ്ഥിരപ്രവേശനം നേടാത്തതിനാലോ അലോട്ട്മെന്റ് പ്രക്രിയയില്‍നിന്ന് പുറത്തായവര്‍ക്കും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി തിരുത്തല്‍ സൗകര്യമുണ്ടാകും. രണ്ടാം അലോട്ട്മെന്റിന് ശേഷമുള്ള സീറ്റൊഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ ഫലം
കോട്ടയം: നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്, എം.എ ഇക്കണോമെട്രിക്സ് (2022 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024), ആറാം സെമസ്റ്റര്‍ ഐ.എം.സി.എ (2020 അഡ്മിഷന് റെഗുലര്‍, 2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ (2016 അഡ്മിഷന് സപ്ലിമെന്ററി, 2014,2015 അഡ്മിഷനുകള്‍ മെഴ്സി ചാന്സുകള് ഡിസംബര്‍ 2023), പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബി.എ സി.ബി.സി.എസ് (പുതിയ സ്കീം 2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് ഏപ്രില്‍, മേയ് 2024) പരീക്ഷയുടെ ഭരതനാട്യം, മദ്ദളം, കഥകളിവേഷം, കഥകളി സംഗീതം പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 21ന് തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.