കാലിക്കറ്റ്
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ (PG CCSS) എം.എ, എം.എസ് സി, എം.കോം, എം.ബി.എ, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, മാസ്റ്റർ ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ, എം.ടി.എ, എം.എസ് സി ഫോറൻസിക് സയൻസ്, എം.എസ് സി റേഡിയേഷൻ ഫിസിക്സ്, (നാനോസയൻസ്) എം.എസ് സി ഫിസിക്സ്, എം.എസ് സി കെമിസ്ട്രി (2021 പ്രവേശനം മുതൽ) നവംബർ 2024 റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ അഞ്ചു വരെ അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 19 വരെ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS UG) ബി.എ, ബി.എസ് സി, ബി.എസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.കോം, ബി.കോം വൊക്കേഷനൽ സ്ട്രീം ബി.ബി.എ, ബി.സി.എ, ബി.എസ്.ഡബ്ല്യു, ബി.ടി.എച്ച്.എം, ബി.എച്ച്.എ, ബി.എ ഫിലിം ആൻഡ് ടെലിവിഷൻ, ബി.എ വിഷ്വൽ കമ്യൂണിക്കേഷൻ, ബി.എ മൾട്ടിമീഡിയ, ബി.എ അഫ്ദലുൽ ഉലമ, ബി.ജി.എ, ബി.കോം ഓണേഴ്സ്, ബി.കോം പ്രഫഷനൽ, സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ ബി.ടി.എ (2019 മുതൽ പ്രവേശനം) നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. ലിങ്ക് 27 വരെ ലഭ്യമാകും.
വിദൂര വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ (CBCSS UG CDOE) ബി.എ, ബി.എസ് സി, ബി.കോം, ബി.ബി.എ, ബി.എ അഫ്ദലുൽ ഉലമ (2019 പ്രവേശനം മുതൽ), ബി.എ മൾട്ടിമീഡിയ (2020 മുതൽ 2022 വരെ പ്രവേശനം) നവംബർ 2024, ബി.എ മൾട്ടിമീഡിയ (CBCSS-UG 2019 പ്രവേശനം) നവംബർ 2023 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ സെപ്റ്റംബർ ഒമ്പതു വരെ അപേക്ഷിക്കാം. ലിങ്ക് 22 വരെ ലഭ്യമാകും.
പരീക്ഷ
പി.ജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ് ഇൻ ഹിന്ദി (2023 പ്രവേശനം) ജനുവരി 2024 പരീക്ഷ സെപ്റ്റംബർ രണ്ടിന് തുടങ്ങും. കേന്ദ്രം: ഹിന്ദി പഠനവകുപ്പ് സർവകലാശാല കാമ്പസ്.
എം.സി.എ ലാറ്ററൽ എൻട്രി (2019 പ്രവേശനം) ഒന്നാം സെമസ്റ്റർ ഏപ്രിൽ 2023, രണ്ടാം സെമസ്റ്റർ ഡിസംബർ 2023 സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 24, 25 തീയതികളിൽ തുടങ്ങും.
വിദൂര വിഭാഗം ബാച്ചിലർ ഓഫ് ഗ്രാഫിക് ഡിസൈൻ ആൻഡ് അനിമേഷൻ (CUCBCSS SDE) മൂന്നാം സെമസ്റ്റർ നവംബർ 2017, നാലാം സെമസ്റ്റർ ഏപ്രിൽ 2018, അഞ്ചാം സെമസ്റ്റർ നവംബർ 2018, ആറാം സെമസ്റ്റർ ഏപ്രിൽ 2019 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 24, ഒക്ടോബർ മൂന്ന്, 14, 21 തീയതികളിൽ തുടങ്ങും.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 27, 29 തീയതികളിൽ നടക്കും.
പരീക്ഷഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.കോം (CBCSS) സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ അറബിക് (CBCSS) ഏപ്രിൽ 2024 റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ രണ്ടു വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ് സി അപ്ലൈഡ് സൈക്കോളജി (CCSS 2022 പ്രവേശനം) ഏപ്രിൽ 2024 റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പഠനസാമഗ്രികൾ കൈപ്പറ്റാം
വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 2022 അധ്യയന വർഷം പ്രവേശനം നേടിയ ബിരുദ വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ പഠനസാമഗ്രികൾ ക്ലാസ് നടക്കുന്ന കേന്ദ്രങ്ങളിൽ വിതരണം ചെയ്യും.
ബി.സി.എ സീറ്റൊഴിവ്
മഞ്ചേരി പടിഞ്ഞാറ്റുമുറിയിലെ കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ പ്രോഗ്രാമിന് എസ്.സി/എസ്.ടി/ഇ.ടി.ബി സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ആഗസ്റ്റ് 19ന് രാവിലെ 11ന് സെന്ററിൽ ഹാജരാകണം. വിവരങ്ങൾക്ക്: 7907495814.
പരീക്ഷഫലം
തൃശൂർ: ഒന്നാം വർഷ ബി.എസ് സി എം.എൽ.ടി ബിരുദ സപ്ലിമെന്ററി പരീക്ഷ (2010, 2015, 2016 സ്കീമുകൾ), രണ്ടാം വർഷ ബി.എസ് സി എം.എൽ.ടി ബിരുദ സപ്ലിമെന്ററി പരീക്ഷ (2010, 2015, 2016 സ്കീമുകൾ) എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ ടൈംടേബ്ൾ
നാലാം വർഷ ബി.എസ് സി എം.എൽ.ടി സപ്ലിമെന്ററി പരീക്ഷ, രണ്ടാം വർഷ എം.എസ് സി എം.എൽ.ടി ബയോകെമിസ്ട്രി ബിരുദപരീക്ഷ (ആർ/എസ്), രണ്ടാം വർഷ എം.എസ് സി എം.എൽ.ടി മൈക്രോബയോളജി ബിരുദപരീക്ഷ (ആർ/എസ്), രണ്ടാം വർഷ എം.എസ് സി എം.എൽ.ടി പാത്തോളജി ബിരുദപരീക്ഷ (ആർ/എസ്), രണ്ടാം വർഷ പ്രഫഷനൽ ബി.എസ്.എം.എസ് ബിരുദപരീക്ഷ (എസ്) (2016 സ്കീം) ടൈംടേബ്ൾ www. kuhs.ac.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.