പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: സര്‍വകലാശാല എൻജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്കുള്ള നവംബര്‍ 2024 റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2019 മുതല്‍ 2022 വരെ പ്രവേശനം) പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ ആറു വരെയും 190 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ഇതിനുള്ള ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2019 മുതല്‍ 2023 വരെ പ്രവേശനം) പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 11 വരെയും 190 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതല്‍ ലഭ്യമാകും.
സര്‍വകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ (PG CCSS) എം.എ, എം.എസ് സി, എം.കോം, എം.ബി.എ, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, മാസ്റ്റര്‍ ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എം.സി.ജെ, എം.ടി.എ, എം.എസ് സി ഫോറന്‍സിക് സയന്‍സ്, എം.എസ് സി റേഡിയേഷന് ഫിസിക്സ്, (നാനോസയന്‍സ്) എം.എസ് സി ഫിസിക്സ്, എം.എസ് സി കെമിസ്ട്രി (2021 പ്രവേശനം മുതല്‍) നവംബര്‍ 2024 റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ അഞ്ചു വരെയും 190 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 19 മുതല്‍ ലഭ്യമാണ്.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ (CBCSS UG) ബി.എ, ബി.എസ് സി, ബി.എസ് സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം, ബി.കോം വൊക്കേഷനല്‍ സ്ട്രീം ബി.ബി.എ, ബി.സി.എ, ബി.എസ്.ഡബ്ല്യു, ബി.ടി.എച്ച്.എം, ബി.എച്ച്.എ, ബി.എ ഫിലിം ആൻഡ് ടെലിവിഷന്‍, ബി.എ വിഷ്വല്‍ കമ്യൂണിക്കേഷന്‍, ബി.എ മള്‍ട്ടിമീഡിയ, ബി.എ അഫ്ദലുല്‍ ഉലമ, ബി.ജി.എ, ബി.കോം ഓണേഴ്സ്, ബി.കോം പ്രഫഷനല്‍, സ്കൂള്‍ ഓഫ് ഡ്രാമ ആൻഡ് ഫൈന്‍ ആര്‍ട്സിലെ ബി.ടി.എ (2019 മുതല്‍ പ്രവേശനം) നവംബര്‍ 2024 റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 11 വരെയും 190 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതല്‍ ലഭ്യമാകും.
വിദൂര വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷന് അഞ്ചാം സെമസ്റ്റര്‍ (CBCSS UG CDOE) ബി.എ, ബി.എസ് സി, ബി.കോം, ബി.ബി.എ, ബി.എ അഫ്ദലുല്‍ ഉലമ (2019 പ്രവേശനം മുതല്‍), ബി.എ മള്‍ട്ടിമീഡിയ (2020 മുതല്‍ 2022 വരെ പ്രവേശനം) നവംബര്‍ 2024, ബി.എ മള്‍ട്ടിമീഡിയ (CBCSS-UG 2019 പ്രവേശനം) നവംബര്‍ 2023 റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ ഒമ്പതുവരെയും 190 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതല്‍ ലഭ്യമാകും.
പരീക്ഷഫലം
നാലാം സെമസ്റ്റര്‍ എം.എ മ്യൂസിക് (CBCSS 2020, 2021, 2022 പ്രവേശനം) ഏപ്രില്‍ 2024 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ
തൃശൂർ: സെപ്റ്റംബർ 23ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.ഫാം ബിരുദ സപ്ലി (2010 & 2012സ്കീം) പരീക്ഷക്ക് ആഗസ്റ്റ് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. ചോദ്യപേപ്പറിന് 110 രൂപ നിരക്കിൽ പിഴയോടെ ആറുവരെയും 335 രൂപ നിരക്കിൽ അധിക പിഴയോടെ ഏഴു വരെയും അപേക്ഷിക്കാം.
സെപ്റ്റംബർ 23ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി എം.എൽ.ടി ബിരുദ സപ്ലിമെന്ററി പരീക്ഷക്ക് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ 27ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി എം.ആർ.ടി ബിരുദ സപ്ലിമെന്ററി പരീക്ഷക്ക് ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്:www.kuhs.ac.in.
പി.ജി. പ്രവേശനം; രജിസ്റ്റര്‍ ചെയ്യാം
കോട്ടയം: എം.ജി. സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അന്തിമ അലോട്ട്മെന്റിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. നിലവില്‍ പി.ജി പ്രോഗ്രാമുകളില്‍ പ്രവേശനം എടുത്തവര്‍ ഒഴികെയുള്ളവര്‍ക്ക് അപേക്ഷിക്കാം. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 23, 24 തീയതികളില്‍ കോളജുകളില്‍ പ്രവേശനം നടക്കും.
ബി.എഡ്: രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്
കോട്ടയം: എം.ജി. സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റില്‍ താൽക്കാലിക പ്രവേശനം എടുത്തവരും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടവരും വ്യാഴാഴ്ച വൈകീട്ട് നാലിന് മുമ്പ് കോളജുകളില്‍ സ്ഥിര പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കുള്ളില്‍ സ്ഥിര പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എ. ഹിസ്റ്ററി, എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്സി മാത്തമാറ്റിക്സ്, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, എം.എസ്സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ് ഡയബെറ്റിക്സ് (2022 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററിയും റീ അപ്പിയറന്‍സും ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിതഫീസ് അടച്ച് സെപ്റ്റംബര്‍ മൂന്നുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് (2022 അഡ്മിഷന് റഗുലര്‍, 2021 അഡ്മിഷന് സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബര്‍ മൂന്നുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.എസ്സി ഫര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, (2022 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ എം.എസ്സി സൈക്കോളജി (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 23 മുതല്‍ കോളജുകളില്‍ നടത്തും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.എസ്സി മെഡിക്കല്‍ അനാട്ടമി (2020 അഡ്മിഷന് റഗുലര്‍, 2017 മുതല്‍ 2029 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2016 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2014 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ് ജൂലൈ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 11 മുതല്‍ കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബോട്ടണി ( മോഡല്‍ 1, 2, 3 സി.ബി.സി.എസ് 2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 27 മുതല്‍ കോളജുകളില്‍ നടത്തും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എം.എസ്സി ജിയോളജി (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ കോളജുകളില്‍ നടത്തും. ടൈംടേബിള്‍ വെബ് സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബി.വോക്ക് അക്കൗണ്ടിങ് ആന്റ് ടാക്സേഷന്‍, ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്കീം ജൂണ്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ (ഇന്റന്‍ഷിപ്പ്-1) ആഗസ്റ്റ് 30ന് കോളജുകളില്‍ നടത്തും. ടൈംടേബിള്‍ വെബ് സൈറ്റില്‍.
സ്പോട്ട് അഡ്മിഷന്
കോട്ടയം: എം.ജി. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് നാനോസയന്‍സ് ആന്റ് നാനോ ടെക്നോളജിയില്‍ എം.ടെക്, എം.എസ്സി പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 23ന് സ്പോട്ട് അഡ്മിഷന് നടത്തും. എം.എസ്സി ഫിസിക്സ് നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജി(ജനറല്‍-1) എം.എസ്സി കെമിസ്ട്രി നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജി(ജനറല്‍-1), എം.ടെക് നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജി (ജനറല്‍-9), എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.ഫോണ്‍: 9995108534
എം.ജി. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് നാനോസയന്‍സ് ആന്റ് നാനോടെക്നോളജി കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്തുന്ന എം.എസ്സി പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ ആഗസ്റ്റ് 23ന് സ്പോട്ട് അഡ്മിഷന് നടത്തും. എം.എസ്സി കെമിസ്ട്രി നാനോസയന്‍സ് ആന്റ് നാനോടെക്നോളജി (ജനറല്‍ മെറിറ്റ്-3), എം.എസ്സി ഫിസിക്സ് നാനോസയന്‍സ് ആന്റ് നാനോടെക്നോളജി (ജനറല്‍ മെറിറ്റ്-4) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. അര്‍ഹരായവര്‍ രാവിലെ 11.30ന് അസ്സല് രേഖകളുമായി വകുപ്പ് ഓഫിസില്‍ എത്തണം. ഫോണ്‍ -9995108534
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.