പരീക്ഷ റദ്ദാക്കി
കാലിക്കറ്റ് സർവകലാശാല ജൂലൈ 23ന് നടത്തിയ അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ (CBCSS) ഇന്റഗ്രേറ്റഡ് എം.എസ് സി ബോട്ടണി വിത്ത് കമ്പ്യൂട്ടേഷനൽ ബയോളജി അലൈഡ് കോർ കോഴ്സ് ''ZLG4IC04T - Genetics & Immunology'' പേപ്പർ ഏപ്രിൽ 2024 (2021, 2022 പ്രവേശനം), ഏപ്രിൽ 2023 (2020 പ്രവേശം മാത്രം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ സെപ്റ്റംബർ രണ്ടിന് ഉച്ചക്ക് 1.30 ന് നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
ബി.എഡ് പരീക്ഷ
സർവകലാശാലാ പഠന വകുപ്പുകൾ / അഫിലിയേറ്റഡ് കോളജുകൾ എന്നിവിടങ്ങളിലെ മാറ്റിവെച്ച രണ്ടാം സെമസ്റ്റർ രണ്ടു വർഷ ബി.എഡ് (2020 പ്രവേശനം മുതൽ ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ അഞ്ചിന് തുടങ്ങും. വിശദ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷ അപേക്ഷ
മൂന്നാം സെമസ്റ്റർ എം.സി.എ (2021 പ്രവേശനം മുതൽ) നവംബർ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11വരെ അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.
സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ ബി.ടെക്. (2000 മുതൽ 2003 വരെ പ്രവേശനം)/പാർട്ട് ടൈം ബി.ടെക്. (2000 മുതൽ 2008 വരെ പ്രവേശനം) സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 23ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ സർവകലാശാല കാമ്പസ്. സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം
ബി.ബി.എ, എൽഎൽ.ബി ഹോണേഴ്സ് മൂന്നാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024, ഏഴാം സെമസ്റ്റർ (2019, 2020 പ്രവേശനം) നവംബർ 2023, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ഏഴുവരെ അപേക്ഷിക്കാം.
ഫോക്ലോർ സീറ്റൊഴിവ്
സർവകലാശാല പഠനവകുപ്പിൽ എം.എ ഫോക് ലോർ കോഴ്സിന് എസ്.ടി- 2, ഇ.ടി.ബി- 2, ഇ.ഡബ്ല്യൂ.എസ്- 1 വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ആഗസ്റ്റ് 30ന് രാവിലെ 10ന് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം.
ഫിലോസഫി സീറ്റൊഴിവ്
സർവകലാശാല പഠനവകുപ്പിലെ എം.എ ഫിലോസഫി കോഴ്സിന് എസ്.സി/എസ്.ടി. വിഭാഗങ്ങളിൽ ഏതാനും സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ ആഗസ്റ്റ് 29ന് രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം.
പുനഃപ്രവേശന അപേക്ഷ
സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷന്‍ (മുൻ എസ്.ഡി.ഇ) കീഴിൽ എം.എ. ഇക്കണോമിസ്, എം.എ. ഹിന്ദി, എം.എ. അറബിക്, എം.എ. ഫിലോസഫി, എം.എ. സംസ്കൃതം, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എസ് സി മാത്തമാറ്റിക്സ്, എം.കോം. പ്രോഗ്രാമുകളിൽ 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടി രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് ശേഷം തുടർപഠനം നടത്താൻ കഴിയാത്ത വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് CBCSS 2023 പ്രവേശനം പി.ജി. ബാച്ചിനൊപ്പം പുനഃപ്രവേശനം നേടി പഠനം തുടരാം. ഓൺലൈനായി പിഴകൂടാതെ സെപ്റ്റംബർ രണ്ടുവരെ പുനഃപ്രവേശനം നേടാം. ഫോൺ : 0494 2400288, 2407356. വിശദ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/.
ഓണേഴ്സ് ബിരുദം പ്രവേശനം ഇന്ന് പൂര്‍ത്തിയാകും
കോട്ടയം: എം.ജി. സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രവേശനത്തിനുള്ള നടപടികള്‍ ശനിയാഴ്ച പൂര്‍ത്തിയാകും. ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ അന്തിമ അലോട്ട്മെന്റ് (മൂന്നാം ഘട്ടം) പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കോളജുകളുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകീട്ട് നാലിന് മുമ്പ് പ്രവേശനം നേടണം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ്സി അനലറ്റിക്കല്‍ കെമിസ്ട്രി (2022 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസടച്ച് സെപ്റ്റംബര്‍ ആറ് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ പി.ജി.സി.എസ് എം.എസ്സി സൈക്കോളജി (2022 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസടച്ച് സെപ്റ്റംബര്‍ ആറുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
പിജി; അന്തിമ അലോട്ട്മെന്റ്
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ പി.ജി പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ അന്തിമ അലോട്ട്മെന്റ് (മൂന്നാം ഘട്ടം) പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കോളജുകളുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകീട്ട് നാലിനു മുമ്പ് പ്രവേശനം നേടണം.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ എം.എ സി.എസ്.എസ് (2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ മ്യൂസിക് വോക്കല്‍, മദ്ദളം പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 27ന് തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. വിവരങ്ങള്‍ വെബ് സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബി.എസ്സി ബയോകെമിസ്ട്രി കോംപ്ലിമെന്ററി സി.ബി.സി.എസ് (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 29 മുതല്‍ കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബി.എസ്സി ഫിസിക്സ് (സി.ബി.സി.എസ് -2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2017മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 29 മുതല്‍ കോളജുകളില്‍ നടത്തും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എം.എ സി.എസ്.എസ് ( 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍, റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ വയലില്‍, മദ്ദളം പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ രണ്ട് മുതല്‍ തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ എം.എ. സിറിയക് (സി.എസ്.എസ് 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് സെപ്റ്റംബര്‍ രണ്ട് വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ മൂന്നിന് ഫൈനോടു കൂടിയും നാലിന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും
പരീക്ഷ ഫീസ് അടക്കാം
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ബിരുദ ബിരുദാനന്തര, പി.ജി ഡിപ്ലോമ, ഡിപ്ലോമ പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി പരീക്ഷ ഫീസ് അടക്കേണ്ട അവസാന തീയതി ആഗസ്റ്റ് 24. ഫൈനോടെ 29 വരെയും സൂപ്പര്‍ ഫൈനോടെ 31 വരെയും അടക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ssus.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.