സ​ര്‍വ​ക​ലാ​ശാ​ല​ വാർത്തകൾ

കാലിക്കറ്റ്

പരീക്ഷഫലം

രണ്ടാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ (CBCSS UG 2019 പ്രവേശനം മുതൽ & CUCBCSS UG 2018 പ്രവേശനം) ഏപ്രിൽ 2024 റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.

പരീക്ഷ

കാലിക്കറ്റ് സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ എല്ലാ ബിരുദ പ്രോഗ്രാമുകളുടെയും ഓപൺ കോഴ്‌സുകളുടെ നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ അഞ്ചിന് തുടങ്ങും. ബി.കോം, ബി.ബി.എ, ബി.കോം പ്രഫഷനൽ, ബി.കോം ഓണേഴ്‌സ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വൊക്കേഷനൽ സ്ട്രീം, ബി.എച്ച്.എ, ബി.ടി.എച്ച്.എം, ബി.ടി.എ, ബി.എ, ബി.എസ്.ഡബ്ല്യു, ബി.എസ് സി, ബി.എസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.സി.എ, ബി.എ വിഷ്വൽ കമ്യൂണിക്കേഷൻ, ബാച്ചിലർ ഓഫ് ടെലിവിഷൻ ആൻഡ് ഫിലിം പ്രൊഡക്ഷൻ, ബി.എ അഫ്ദലുൽ ഉലമ, ബി.എ ഗ്രാഫിക് ഡിസൈൻ ഡിസൈൻ ആൻഡ് അനിമേഷൻ, ബി.എ മൾട്ടിമീഡിയ പ്രോഗ്രാമുകളുടെ നവംബർ 2024, റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ വിശദ സമയക്രമം വെബ്സൈറ്റിൽ.

സി.ഡി.ഒ.ഇ/പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ചാം സെമസ്റ്റർ ഓപൺ കോഴ്‌സുകൾ, ബി.കോം, ബി.ബി.എ, ബി.എ, ബി.എസ് സി, ബി.എ അഫ്ദലുൽ ഉലമ നവംബർ 2024, ബി.എ മൾട്ടിമീഡിയ (2020, 2021, 2022 പ്രവേശനം) നവംബർ 2023, (2019 പ്രവേശനം) നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ അഞ്ചിന് തുടങ്ങും.

ബി.ആർക്. മൂന്നാം സെമസ്റ്റർ (2017 മുതൽ 2023 വരെ പ്രവേശനം), ഏഴാം സെമസ്റ്റർ (2017 മുതൽ 2021 വരെ പ്രവേശനം), അഞ്ചാം സെമസ്റ്റർ (2017 മുതൽ 2022 വരെ പ്രവേശനം), ഒമ്പതാം സെമസ്റ്റർ (2017 മുതൽ 2020 വരെ പ്രവേശനം) നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം നവംബർ ഒന്ന്, അഞ്ച്, 18, 19 തീയതികളിൽ തുടങ്ങും.

അസിസ്റ്റന്റ് പ്രഫസർ അഭിമുഖം

കാലിക്കറ്റ് സർവകലാശാല തുഞ്ചൻ മാനുസ്ക്രിപ്റ്റ് റെപ്പോസിറ്ററി ആൻഡ് മൾട്ടിഡിസിപ്ലിനറി റിസർച് സെന്ററിൽ എം.എ എപ്പിഗ്രഫി ആൻഡ് മാനുസ്ക്രിപ്റ്റോളജി പ്രോഗ്രാമിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് ആഗസ്റ്റ് ഏഴിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരെന്ന് കണ്ടെത്തിയവർക്കുള്ള അഭിമുഖം ഒക്ടോബർ 14ന് സർവകലാശാല ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.uoc.ac.in/.

സൂക്ഷ്മപരിശോധനഫലം

രണ്ടാം സെം എം.സി.എ ഏപ്രിൽ 2024, നാലാം സെം എം.എ ജേണലിസം ജൂലൈ 2024, വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.കോം ഏപ്രിൽ 2024 പരീക്ഷ സൂക്ഷ്മപരിശോധനഫലം പ്രസിദ്ധീകരിച്ചു.

സമ്പർക്ക ക്ലാസ് മാറ്റി

വിദൂര ഓൺലൈൻ വിദ്യാഭാസ വിഭാഗം പഠനകേന്ദ്രങ്ങളായ എം.ഇ.എസ്. കെ.വി.എം കോളജ് വളാഞ്ചേരി, സെന്റ് തോമസ് കോളജ് തൃശൂർ, ഗവ. കോളജ് മടപ്പള്ളി എന്നിവിടങ്ങളിൽ ഒക്ടോബർ അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന 2023 പ്രവേശനം ബി.എ, ബി.കോം, ബി.ബി.എ വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ സമ്പർക്ക ക്ലാസ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. 

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.