കാലിക്കറ്റ് സർവകലാശാല 2024-25ലെ ഏകജാലക സംവിധാനം മുഖേനയുള്ള എം.എഡ് പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് (04.10.2024) പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോബർ എട്ടിന് വൈകീട്ട് മൂന്നിനുമുമ്പ് മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് അടക്കാത്തവർക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടർ അലോട്ട്മെന്റ് പ്രക്രിയയില്‍നിന്ന് പുറത്താകുന്നതുമാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർക്ക് ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ഒക്ടോബർ എട്ടിന് വൈകീട്ട് മൂന്നു വരെ ഹയര്‍ ഓപ്ഷനുകള്‍ കാന്‍സല്‍ ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും.
രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ 11ന് പ്രസിദ്ധീകരിക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ലേറ്റ് രജിസ്ട്രേഷനും നേരത്തേ അപേക്ഷിച്ചവര്‍ക്ക് അപേക്ഷയിലെ തെറ്റുകള്‍ തിരുത്താനുമുള്ള സൗകര്യം ഒക്ടോബർ 17 മുതല്‍ 20 വരെ ലഭ്യമാകും. വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ ഫോണ്‍: 0494 2407016, 2407017, 2660600.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ അറബിക് (2023 & 2022 പ്രവേശനം) ഏപ്രിൽ 2024, (2019, 2020, 2021 പ്രവേശനം) ഏപ്രിൽ 2023 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ (CCSS-2023 പ്രവേശനം) എം.എസ് സി ഫോറൻസിക് സയൻസ്, എം.എ മലയാളം ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം നാലാം സെമസ്റ്റർ (2017 പ്രവേശനം) എം.എ പൊളിറ്റിക്കൽ സയൻസ് സെപ്റ്റംബർ 2022 ഒ.ടി.ആർ, നാലാം സെമസ്റ്റർ (CCSS-2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ (CCSS) എം.എസ് സി അപ്ലൈഡ് കെമിസ്ട്രി ഏപ്രിൽ 2024 റെഗുലർ/സപ്ലി. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എ ജേണലിസം, മാസ് കമ്യൂണിക്കേഷൻ ഏപ്രിൽ 2024 പരീക്ഷ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.