എൽഎൽ.ബി യൂനിറ്ററി ഡിഗ്രി ഇന്റേണൽ മാർക്ക്
കാലിക്കറ്റ് സർവകലാശാല എൽഎൽ.ബി യൂനിറ്ററി ഡിഗ്രി രണ്ട്, നാല്, ആറ് സെമസ്റ്റർ ഏപ്രിൽ 2024 റെഗുലർ ഇന്റേണൽ മാർക്ക് കോളജ് വെബ്സൈറ്റിൽ രേഖപ്പെടുത്താനുള്ള തീയതി ഒക്ടോബർ 15 വരെ നീട്ടി.
പരീക്ഷ
സർവകലാശാല എൻജിനീയറിങ് കോളജിലെ ഏഴാം സെമസ്റ്റർ ബി.ടെക് (2021 പ്രവേശനം) നവംബർ 2024 റെഗുലർ, (2020 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, (2019 പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി പരീക്ഷകൾ നവംബർ 28ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ (2013 പ്രവേശനം) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (CCSS-2019 പ്രവേശനം) എം.എ ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) വിവിധ ബി.വോക് നവംബർ 2023 റെഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ അറബിക് (CBCSS - SDE - 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
വിദൂരവിഭാഗം ട്യൂഷൻ ഫീസ് 15 വരെ അടക്കാം
കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷനു കീഴിലെ 2023 പ്രവേശനം (CBCSS-UG) ബി.എ, ബി.കോം, ബി.ബി.എ കോഴ്സുകളിലെ മൂന്ന്, നാല് സെമസ്റ്റർ (രണ്ടാം വർഷ) വിദ്യാർഥികൾ ട്യൂഷൻ ഫീസ് ഓൺലൈനായി 500 രൂപ പിഴയോടെ അടക്കേണ്ട അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. ലിങ്ക് വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/. ഫോൺ: 0494 2407356, 0494 2400288.
എം.ബി.എ സീറ്റൊഴിവ്
മലപ്പുറം കുറ്റിപ്പുറത്തെ കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ പ്രോഗ്രാമിന് ഈഴവ/എസ്.സി/എസ്.ടി/ഒ.ബി.എച്ച്/വികലാംഗർ/സ്പോർട്സ്/ലക്ഷദ്വീപ്/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ഒക്ടോബർ ഒമ്പതിന് ഒരു മണിക്കു മുമ്പ് സെന്ററിൽ ഹാജരാകണം. വിവരങ്ങൾക്ക്: 8943129076, 8281730002.
തൃശൂർ പേരാമംഗലം കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ പ്രോഗ്രാമിന് എല്ലാ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർക്ക് ഒക്ടോബർ ഒമ്പതിന് വൈകീട്ട് മൂന്നുവരെ ഹാജരാകാം. വിവരങ്ങൾക്ക്: 7012812984, 8848370850.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.