സ​ര്‍വ​ക​ലാ​ശാ​ല വാർത്തകൾ

കാലിക്കറ്റ്

ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷകൾ മാറ്റി

തേഞ്ഞിപ്പലം: ഒക്ടോബർ 11ന് പൊതുഅവധിയായതിനാൽ അന്ന് നടത്താനിരുന്ന ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.

പരീക്ഷ അപേക്ഷ

രണ്ടാം സെമസ്റ്റർ എം.വോക്. (2021 പ്രവേശനം) മൾട്ടിമീഡിയ, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, (2020 മുതൽ 2022 വരെ പ്രവേശനം) സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡേറ്റ അനലിറ്റിക്‌സ്, (2021 & 2022 പ്രവേശനം) അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രിൽ 2024, (2020 പ്രവേശനം) മൾട്ടിമീഡിയ, അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രിൽ 2023 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 24 വരെയും 190 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ (CUCBCSS - UG) എല്ലാ അവസരങ്ങളും നഷ്‌ടമായ നാലാം സെമസ്റ്റർ (2014 മുതൽ 2016 വരെ പ്രവേശനം) ബി.എസ് സി, ബി.സി.എ, ബി.എ, ബി.എസ്.ഡബ്ല്യു, ബി.എം.എം.സി, ബി.ടി.എഫ്.പി, ബി.എ അഫ്ദലുൽ ഉലമ, വിദൂര വിഭാഗം (CUCBCSS - UG - SDE) ബി.എ, ബി.എ അഫ്ദലുൽ ഉലമ, ബി.എസ് സി, ബി.എം.എം.സി സെപ്റ്റംബർ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ നാലിനും ബി.കോം, ബി.ബി.എ, ബി.കോം വൊക്കേഷനൽ പരീക്ഷകൾ നവംബർ 13നും തുടങ്ങും.

കേന്ദ്രം: ടാഗോർ നികേതൻ, ഗവ. മോഡൽ ഹൈസ്‌കൂൾ- കാലിക്കറ്റ് സർവകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി, റീട്ടെയിൽ മാനേജ്‌മെന്റ്, ലോജിസ്റ്റിക്സ് മാനേജ്‌മെന്റ്, പ്രഫഷനൽ അക്കൗണ്ടിങ് ആൻഡ് ട്രാൻസാക്ഷൻ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 14ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.