തിരുവനന്തപുരം: മുന്നാക്ക സംവരണം നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ മെഡിക്കൽ, എൻജിന ീയറിങ് ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകളിലെ മെറിറ്റ് സീറ്റുകളുടെ എണ്ണം 10 ശതമ ാനം കുറയും. ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ മെറിറ്റ് സീറ്റുകളിലും 10 ശതമാനം ക ുറയും. കോളജുകളിലും സർവകലാശാല പഠനവിഭാഗങ്ങളിലും നിലവിൽ മുന്നാക്ക വിഭാഗങ്ങളി ലെ ബി.പി.എൽ വിഭാഗത്തിന് സംവരണമുള്ളതിനാൽ ഇൗ മേഖലകളിൽ കാര്യമായ പ്രതിഫലനം ഉണ്ട ാകില്ല.
നിലവിൽ മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകളിൽ 60 ശതമാനം സീറ്റുകളിലേക്കാണ് ഒാപൺമെറിറ്റിൽ വിദ്യാർഥിപ്രവേശനം. 30 ശതമാനം സീറ്റുകളിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്കും എട്ട് ശതമാനം സീറ്റിൽ പട്ടികജാതി വിഭാഗങ്ങൾക്കും രണ്ട് ശതമാനം സീറ്റിൽ പട്ടികവർഗ വിഭാഗങ്ങൾക്കുമാണ് സംവരണം. മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതോടെ ഒാപൺ മെറിറ്റിലെ സീറ്റുകൾ 50 ശതമാനമായി കുറയും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നാക്ക സംവരണം അനുവദിക്കുന്നതിെൻറ ഭാഗമായി 25 ശതമാനം സീറ്റുകൾ വർധിപ്പിക്കുമെന്ന കേന്ദ്ര മാനവശേഷിമന്ത്രാലയത്തിെൻറ പ്രഖ്യാപനം മെഡിക്കൽ ഉൾപ്പെടെയുള്ള കോഴ്സുകളിൽ പ്രാവർത്തികമാക്കാനും കഴിയില്ല. സൗകര്യങ്ങൾ വിലയിരുത്തിയാണ് മെഡിക്കൽ കൗൺസിൽ സീറ്റുകൾ അനുവദിക്കുന്നത്. സാേങ്കതിക വിദ്യാഭ്യാസ മേഖലയിൽ എ.െഎ.സി.ടി.ഇയാണ് സീറ്റ് വർധനക്ക് അനുമതി നൽകേണ്ടത്.
ഏകജാലക രീതിയിൽ പ്രവേശനം നടക്കുന്ന ഹയർ സെക്കൻഡറിയിൽ നിലവിൽ 48 ശതമാനം സീറ്റുകളിലാണ് സംവരണം. സർക്കാർ സ്കൂളുകളിൽ ഒാപൺ മെറിറ്റ് 52 ശതമാനമെങ്കിൽ എയ്ഡഡ് സ്കൂളുകളിൽ ഇത് 50 ശതമാനവുമാണ്. സാമ്പത്തികസംവരണം വരുന്നതോടെ സർക്കാർ ഹയർ സെക്കൻഡറികളിലെ മെറിറ്റ് സീറ്റുകൾ 42 ഉം എയ്ഡഡ് മേഖലയിലേത് 40ഉം ശതമാനമായി കുറയും.
നേരേത്ത നരേന്ദ്രൻ കമീഷൻ പാക്കേജ് നടപ്പാക്കുന്നതിെൻറ ഭാഗമായാണ് മുന്നാക്കസമുദായങ്ങളിലെ ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്ക് കോളജുകളിൽ 10 ഉം സർവകലാശാലകളിൽ 7.5ഉം ശതമാനം സംവരണം കൊണ്ടുവന്നത്.
2006ൽ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നതിൽ സാേങ്കതികതടസ്സങ്ങൾ നേരിട്ടതോടെയാണ് 2008 സെപ്റ്റംബർ നാലിന് സർക്കാർ പുതിയ ഉത്തരവിറക്കിയത്. ഇൗ ഉത്തരവ് നടപ്പാക്കുന്നതിനായി കോളജുകളിൽ 10 ഉം സർവകലാശാലകളിൽ 7.5 ഉം ശതമാനം സീറ്റ് വർധന വരുത്തിയിരുന്നു. അന്ന് ഹൈകോടതി ഇടപെടലിനെതുടർന്ന് പ്രഫഷനൽ കോഴ്സുകളിൽ മുന്നാക്കവിഭാഗങ്ങൾക്ക് സംവരണം നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.