തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്ട്മെന്റിൽ ഒഴിവുള്ള 62,305 സീറ്റ് മൂന്നാം അലോട്ട്മെന്റിൽ നികത്തും. അതിനാൽ രണ്ടാം അലോട്ട്മെന്റിനെ അപേക്ഷിച്ച് കൂടുതൽ പേർക്ക് അലോട്ട്മെന്റ് സാധ്യത മൂന്നാം അലോട്ട്മെന്റിലായിരിക്കും. ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത സീറ്റ് രണ്ടാം അലോട്ട്മെന്റിൽ നികത്തും.
ഒന്നാം അലോട്ട്മെന്റിൽ ഒഴിവുള്ള സീറ്റെല്ലാം വിവിധ സംവരണ ക്വോട്ടയിലുള്ളവയാണ്. ഇവ മൂന്നാം അലോട്ട്മെന്റിൽ മെറിറ്റ് സീറ്റാക്കി അലോട്ട്മെന്റ് നടത്തും. ഒഴിവുള്ള എസ്.സി സംവരണ സീറ്റുകൾ ആദ്യം എസ്.ടി വിഭാഗത്തിനും, എസ്.ടി സംവരണ സീറ്റുകൾ എസ്.സി വിഭാഗത്തിനും നീക്കിവെക്കും.
എന്നിട്ടും ഒഴിവ് വരുന്ന എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേക്ക് ഒ.ഇ.സി വിഭാഗത്തിൽ നിന്നുള്ളവരെയും തുടർന്ന് ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളവരെയും പരിഗണിക്കും. ഇതിനു ശേഷവും ഒഴിവ് വരുന്നവ ജനറൽ സീറ്റാക്കി മാറ്റും. സ്പോർട്സ് ക്വോട്ടയിൽ ഒഴിവുള്ള സീറ്റ് സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമായിരിക്കും മെറിറ്റ് സീറ്റുകളാക്കി അലോട്ട്മെന്റ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.