കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ, ബി.കോം, ബി.ബി.എ വിദ്യാർഥികളുടെ ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകളുടെ ഭാഗമായുള്ള ഓഡിറ്റ് കോഴ്സ് പരീക്ഷ 16 മുതല്‍ 24 വരെ ഓണ്‍ലൈനായി നടക്കും. എസ്.ഡി.ഇ വെബ്സൈറ്റില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയാറാക്കി പ്രസിദ്ധീകരിച്ച എം.സി.ക്യു അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ വിശദമായ ഷെഡ്യൂളും മറ്റു വിശദാംശങ്ങളും എസ്.ഡി.ഇ വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356, 2407494.
എസ്.ഡി.ഇ, ബി.എ, ബി.കോം, ബി.ബി.എ വിദ്യാർഥികളുടെ ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ മാതൃക പരീക്ഷ 15ന് രാവിലെ 8.30 മുതല്‍ രാത്രി 11 വരെ നടക്കും. ഈ സമയപരിധിക്കുള്ളില്‍ ഏതു സമയത്തും വിദ്യാർഥികള്‍ക്ക് പരീക്ഷയെഴുതാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
നാലാം സെമസ്റ്റര്‍ ബി.ബി.എ - എല്‍.എല്‍.ബി (ഓണേഴ്സ്) ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ രണ്ട് വരെ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ 2023-24 അധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തൽ വരുത്തുന്നതിനും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും 16 വരെ അവസരമുണ്ട്. ആദ്യ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവര്‍, ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരായി ഹയര്‍ ഓപ്ഷന് റദ്ദാക്കി പ്രവേശനം നേടിയവര്‍ എന്നിവര്‍ക്ക് തിരുത്തലുകള്‍ക്ക് അവസരമില്ല. 16 വരെ ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടിയില്‍ ബി.സി.എ കോഴ്സിൽ എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. ഈ വിഭാഗങ്ങളിലുള്ള ക്യാപ് ഐ.ഡിയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 16ന് രാവിലെ 11ന് ഹാജരാകണം. നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോണ്‍: 9745644425, 9946623509, 9846622908.
നാലാം സെമസ്റ്റര്‍ എം.എസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി ജൂണ്‍ 2023 പരീക്ഷക്ക് പിഴ കൂടാതെ ആഗസ്റ്റ് 21 വരെയും 180 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
എസ്.ഡി.ഇ 2014 പ്രവേശനം ബി.എസ് സി പ്രിന്റിങ് ടെക്നോളജി സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബി.വോക് ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷയും സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി മാത്തമറ്റിക്സ് നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം: വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ വിവിധ യു.ജി./പി.ജി. പ്രോഗ്രാമുകളുടെ അഡ്മിഷനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി. ഓൺലൈൻ അപേക്ഷയുടെ ഒറിജിനലും അസ്സൽ സർട്ടിഫിക്കറ്റുകളും ഒക്ടോബർ അഞ്ചിന് വൈകീട്ട് അഞ്ചിനു മുമ്പായി കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. വിശദവിവരങ്ങൾക്ക് www.ideku.nte
കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്ന ജിയോളജി പഠന വകുപ്പിൽ മൂന്നുവർഷ പ്രോജക്ടിലേക്ക് ജൂനിയർ റിസർച് ഫെലോയുടെ ഒഴിവുണ്ട്. യോഗ്യത: എം.എസ്സി അല്ലെങ്കിൽ തത്തുല്യ ബിരുദം (ജിയോളജി, അപ്ലൈഡ് ജിയോളജി), നെറ്റ്/ഗേറ്റ്/തത്തുല്യ യോഗ്യത.സെപ്റ്റംബർ എട്ടിന് രാവിലെ 11ന് ജിയോളജി പഠന വകുപ്പിൽ നടത്തുന്ന വാക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക് thtps://www.keralauniversity.ac.in/josb.
തുടർവിദ്യാഭ്യാസവ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ലൊയോള കോളജിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ് സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. കോഴ്സിലേക്ക് ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു, ഇപ്പോൾ സർക്കാർ സർവിസിലുള്ളവർക്ക് എസ്.എസ്.എൽ.സി യോഗ്യത മതി. ശ്രീകാര്യത്തുള്ള ലൊയോള കോളജ് ഓഫിസിൽ അപേക്ഷ ഫോറം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2592059, 2591018.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.