വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ബി.വി.എസ്.സി ആൻഡ് എ.എച്ച് ബിരുദ പ്രോഗ്രാമിൽ 15ശതമാനം അഖിലേന്ത്യാ ക്വോട്ട പ്രവേശനത്തിനുള്ള ഓൺലൈൻ കൗൺസലിങ് ആരംഭിച്ചു. ‘നീറ്റ്-യു.ജി 2023’ൽ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. കൗൺസലിങ്, ചോയിസ് ഫില്ലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടിക്രമങ്ങളടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിനും www.vci.admissions.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
ഒരു വർഷത്തെ ഇന്റേൺഷിപ് അടക്കം അഞ്ചര വർഷമാണ് കോഴ്സ് കാലാവധി. പ്രവേശനം തേടാവുന്ന രാജ്യത്തെ അംഗീകൃത വെറ്ററിനറി കോളജുകളുടെ പട്ടിക വെബ്സൈറ്റിലുണ്ട്. അഖിലേന്ത്യ ക്വോട്ടയിൽ ആകെ 744 സീറ്റുകളിലാണ് പ്രവേശനം.
മോപ്അപ്, സ്ട്രേ അടക്കം നാല് റൗണ്ടുകളായിട്ടാണ് കൗൺസലിങ്. ഒന്നാം റൗണ്ട് കൗൺസലിങ്ങിൽ പങ്കെടുക്കാൻ 25 വരെ ഫീസ് അടച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് ജനറൽ-1000 രൂപ, ഇ.ഡബ്ല്യു.എസ്/ഒ.ബി.സി -900 രൂപ, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി (പി.എച്ച്), ട്രാൻസ്ജെൻഡർ-500. ഇതോടൊപ്പം കോഴ്സ്, കോളജുകൾ തിരഞ്ഞെടുത്ത് ചോയിസ് ഫില്ലിങ്, ലോക്കിങ് നടത്താം. 26ന് വൈകീട്ട് 6ന് ആദ്യ സീറ്റ് അലോട്ട്മെന്റ് പ്രഖ്യാപിക്കും. 27 മുതൽ30 വരെ പ്രവേശനം നേടാം.
രണ്ടാം റൗണ്ട് കൗൺസലിങ്ങിനുള്ള രജിസ്ട്രേഷൻ, ചോയിസ് ഫില്ലിങ്/ലോക്കിങ് ഒക്ടോബർ മൂന്ന്-നാല് വരെ. അലോട്ട്മെന്റ് അഞ്ചിന്. 6-9 വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം. രജിസ്ട്രേഷൻ ഫീസ് ഒന്നാം റൗണ്ടിലേത് പോലെതന്നെ.
മോപ് അപ് റൗണ്ട് രജിസ്ട്രേഷൻ, ഫീസ് അടക്കൽ, ചോയിസ് ഫില്ലിങ്/ലോക്കിങ് ഒക്ടോബർ 10-11 വരെ. ഫീസ് നിരക്ക്-ജനറൽ/ഒ.ബി.സി/ഇ.ഡബ്ല്യു.എസ്/പി.ഐ.ഒ വിഭാഗങ്ങൾക്ക് 10,000 രൂപ. എസ്.സി, എസ്.ടി, പി.എച്ച്, ട്രാൻസ്ജെൻഡർ-5000. ഒക്ടോബർ 12വൈകീട്ട് ആറിന് സീറ്റ് അലോട്ട്മെന്റ്. 13-16 വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ റൗണ്ട് രജിസ്ട്രേഷൻ ഒക്ടോബർ 17-18 വരെ. സീറ്റ് അലോട്ട്മെന്റ് 19 വൈകീട്ട് ആറിന്. ഫീസ് നിരക്ക് ജനറൽ/ഒ.ബി.സി/ഇ.ഡബ്ല്യു.എസ് -5000. എസ്.സി, എസ്.ടി, പി.എച്ച് 25000. ഒക്ടോബർ 20-23 വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം. രജിസ്ട്രേഷൻ, ചോയിസ് ഫില്ലിങ് പ്രവേശന നടപടിക്രമങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.