ശാസ്ത്ര ഗവേഷണത്തിനിടെ മുടക്കം സംഭവിച്ച വനിത ഗവേഷകർക്ക് ഗവേഷണം തുടരുന്നതിനായി കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെൻറ് ഏർപ്പെടുത്തിയിട്ടുള്ള ‘ബാക്ക് ടു ലാബ്’ ഫെലോഷിപ്പുകൾക്കായി അപേക്ഷിക്കാം. ബേസിക് അല്ലെങ്കിൽ അൈപ്ലഡ് സയൻസിലോ പ്രഫഷനൽ കോഴ്സുകളിലോ ബിരുദാനന്തര ബിരുദമോ പിഎച്ച്.ഡിയോ കരസ്ഥമാക്കിയ തൊഴിൽ രഹിതരായ കേരളീയ വനിതകൾക്കാണ് അവസരം.
‘ബാക്ക് ടു ലാബ്’ ഫെലോഷിപ് പദ്ധതിയിൽ റിസർച് ഫെലോഷിപ്, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് എന്നിങ്ങനെ രണ്ടുതരം ഉണ്ട്. സാധാരണ ഗതിയിൽ മൂന്ന് വർഷത്തേക്കാണ് ഫെലോഷിപ്പുകൾ അനുവദിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന വനിത റിസർച്, പോസ്റ്റ് ഡോക്ടറൽ ഫെലോകൾ ഏതെങ്കിലുമൊരു ശ്രേഷ്ഠ ഗവേഷണ സ്ഥാപനത്തിൽ ഒരു സ്ഥിരം സയൻറിസ്റ്റ് മെൻറർ ഫാക്കൽറ്റിയുടെ മാർഗ നിർദേശത്തിൽ ജോലി നോക്കേണ്ടിവരും. റിസർച് ഫെലോഷിപ്: ഇതിന് 60 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 45 വയസ്സിന് താഴെ പ്രായമുള്ള തൊഴിൽരഹിത കേരളീയ വനിതകളെയാണ് പരിഗണിക്കുന്നത്. ഏതെങ്കിലുമൊരു അക്കാദമിക്, റിസർച് സ്ഥാപനത്തിൽ പ്രാബല്യത്തിലുള്ള പിഎച്ച്.ഡി രജിസ്ട്രേഷൻ ഉണ്ടാകണം. പിഎച്ച്.ഡി കോഴ്സ്വർക്ക് പൂർത്തീകരിച്ചിരിക്കണം. പിഎച്ച്.ഡി ചെയ്യുന്നതിനിടെ മെറ്റേണിറ്റി അല്ലെങ്കിൽ പ്രസക്തമായ ഏതെങ്കിലും കാരണത്താൽ കരിയറിൽ മുടക്കം സംഭവിച്ചിട്ടുള്ളവരാകണം. പിഎച്ച്.ഡി രജിസ്ട്രേഷൻ നടത്തി നാലുവർഷം പൂർത്തിയാകാത്തവരായിരിക്കണമെന്നുമുണ്ട്. മറ്റെവിടെ നിന്നും ഫെലോഷിപ്പോ ഗ്രാേൻറാ വാങ്ങുന്നവരാകരുത്.
ഇൗ സ്കീമിലെ ഗുണഭോക്താക്കൾക്ക് ആദ്യത്തെ രണ്ടുവർഷക്കാലം പ്രതിമാസം 20,000 രൂപയും 10 ശതമാനം എച്ച്.ആർ.എയും ലഭിക്കും. തുടർന്നുള്ള മാസങ്ങളിൽ 25,000 രൂപയും 10 ശതമാനം എച്ച്.ആർ.എയും ലഭിക്കും. വാർഷിക ഏജൻസി ഗ്രാൻറായി 20,000 രൂപ കൂടി ലഭിക്കുന്നതാണ്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.kscste.kerala.gov.in ൽ നിന്നും ഡൗൺ ലോഡ് ചെയ്യാം.
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്: ഇതിന് കേരളീയരായ തൊഴിൽരഹിത വനിതകൾക്ക് 50 വയസ്സിന് താെഴ പ്രായമുള്ളപക്ഷം അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം 60 ശതമാനം മാർക്കിൽ കുറയാതെ പൂർത്തീകരിച്ചിരിക്കണം. പിഎച്ച്.ഡി യോഗ്യത നേടിയിട്ടുള്ളവരാകണം. മറ്റെവിടെനിന്നും ഫെലോഷിപ്പോ ഗ്രാേൻറാ വാങ്ങുന്നവരാകരുത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പായി പ്രതിമാസം 32,000 രൂപയും 10 ശതമാനം എച്ച്.ആർ.എയും വാർഷിക ഗ്രാൻറായി 50,000 രൂപയും ലഭിക്കുന്നതാണ്. മൂന്ന് വർഷത്തേക്കാണ് ഫെലോഷിപ്. പോസ്റ്റ് ഡോക്ടറൽ വർക്കിൽ തിളങ്ങി പ്രോജക്ട് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രോജക്ട് കമ്മിറ്റി ശിപാശ ചെയ്യുന്നപക്ഷം ഒന്നര വർഷത്തേക്ക് കൂടി ഫെലോഷിപ് സഹായം ലഭിക്കാനിടയുണ്ട്. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും www.kscste.kerala.gov.in ൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം
സ്ഥാപന മേധാവി,
കേരള സ്റ്റേറ്റ് കൗൺസിൽ ഒാഫ് സയൻസ്,
ടെക്നോളജി & എൻവയൺമെൻറ്
ശാസ്ത്രി ഭവൻ, പട്ടം പി.ഒ
തിരുവനന്തപുരം -695004
ഫോൺ: 0471 -2548208, 2548346.
എന്ന വിലാസത്തിൽ 2018 ജനുവരി 30 വരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.