തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലേക്കും സ്വാശ്രയ ഫാർമസി കോളജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കും 2024-25 അധ്യയനവർഷത്തെ എം.ഫാം കോഴ്സിലേക്കുള്ള പ്രവേശനത്തിനായി ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2023ലെയും 2024ലെയും പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
2023ലും 2024ലും G-PAT പരീക്ഷയിൽ യോഗ്യത നേടിയ സർവിസ് വിഭാഗക്കാർ ഉൾപ്പെടെയുള്ളവർക്ക് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ് സൈറ്റിലൂടെ ഒക്ടോബർ 16ന് വൈകീട്ട് മൂന്നുവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപ്ലോഡ് ചെയ്യുന്ന രേഖകളുടെ അസ്സൽ പകർപ്പുകൾ അഡ്മിഷൻ സമയത്ത് ബന്ധപ്പെട്ട കോളജുകളിൽ ഹാജരാക്കണം.
ഓൺലൈൻ അപേക്ഷയുടെ കൺഫർമേഷൻ പേജും, അനുബന്ധ രേഖകളും പ്രവേശന പരീക്ഷ കമീഷണർക്ക് അയക്കേണ്ടതില്ല. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി അപേക്ഷാർഥികൾ www.cee.kerala.gov.in വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്പെക്ടസിലെ വ്യവസ്ഥകളും വിജ്ഞാപനവും ശ്രദ്ധിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.