ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ മെയിൻ) 2024ന്റെ ഒന്നാം സെഷൻ രാജ്യത്തിനകത്തും പുറത്തുമായി വിവിധ നഗരങ്ങളിൽ ജനുവരി 24 മുതൽ നടക്കും.
ബി.ആർക്, ബി പ്ലാനിങ് (പേപ്പർ 2എ, 2ബി) ജനുവരി 24നും ബി.ഇ/ബി.ടെക് (പേപ്പർ ഒന്ന്) ജനുവരി 27,29,30,31 ഫെബ്രുവരി ഒന്ന് തീയതികളിലുമായിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ ബോർഡ് പരീക്ഷ തീയതി കൂടി പരിഗണിച്ച് സെഷൻ രണ്ട് ഏപ്രിൽ ഒന്നുമുതൽ 15 വരെയായി നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.
അഡ്മിറ്റ് കാർഡ് പരീക്ഷ തീയതിയുടെ മൂന്നുദിവസം മുമ്പ് ലഭിക്കും. https://jeemain.nta.ac.in/ സൈറ്റിൽനിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. സംശയനിവാരണത്തിന് ഹെൽപ് ഡെസ്കിൽ വിളിക്കാം ( 011-40759000/ 011- 6922770). പരീക്ഷാർഥികൾ വെബ്സൈറ്റ് പരിശോധിക്കണമെന്ന് എൻ.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.