ജൂലൈ 21ന്​ നടത്താനിരുന്ന എല്ലാ പരീക്ഷകളും കാലിക്കറ്റ്​ സർവകലാശാല മാറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജൂലൈ 21നു നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി.  21ാം തീയ്യതി ബലി പെരുന്നാൾ ആതിനാലാണ്​ പരീക്ഷകൾ മാറ്റിയത്​.  പുതുക്കിയ സമയക്രമം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2011 സ്‌കീം, 2012 മുതല്‍ പ്രവേശനം അഞ്ചാം സെമസ്​റ്റര്‍ ബി.ബി.എ, എല്‍എല്‍.ബി (ഓണേഴ്‌സ്) ഏപ്രില്‍ 2020 ​െറഗുലര്‍, സപ്ലിമെൻററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28, 30 തീയതികളില്‍ നടക്കും.

2019 പ്രവേശനം ​െറഗുലര്‍, പ്രൈവറ്റ് രണ്ടാം വര്‍ഷ അഫ്ദലുല്‍ ഉലമ മാര്‍ച്ച് 2021 ​െറഗുലര്‍, സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ്​ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22, 23 തീയതികളില്‍ നടക്കും. 2016, 2017, 2018 പ്രവേശനം 2016 സിലബസ് രണ്ടാം വര്‍ഷ അഫ്ദലുല്‍ ഉലമ മാര്‍ച്ച് 2021 സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ്​ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22നു നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT