ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനേജ്മെൻറ് പഠന പ്രവേശനത ്തിനുള്ള ‘കാറ്റ്’ (കോമൺ അഡ്മിഷൻ ടെസ്റ്റ്) ഫലം പ്രസിദ്ധീകരിച്ചു.
കാൻപുർ െഎ.െഎ. ടിലെ വിദ്യാർഥി റൗണക് മജുംദാറിനാണ് ഒന്നാം റാങ്ക്.
നൂറു ശതമാനം സ്കോർ ചെയ്ത 11 വിദ്യാർഥികളുണ്ട്. ഇവർ എല്ലാവരും ആൺകുട്ടികളും എൻജിനീയറിങ് പശ്ചാത്തലമുള്ളവരുമാണ്. ഇതിൽ ഏഴുപേർ മഹാരാഷ്ട്രക്കാരാണ്.
രണ്ടുപേർ പശ്ചിമ ബംഗാളിൽനിന്നും ഒരാൾ കർണാടകയിൽനിന്നും ഒരാൾ ബിഹാറിൽനിന്നുമാണ്. 2.5 ലക്ഷം പേർ പരീക്ഷയെഴുതിയതിൽ 21 പേർക്ക് 99.99 ശതമാനം മാർക്ക് ലഭിച്ചു. നവംബർ 28ന് നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ ഫലം കൊൽക്കത്ത െഎ.െഎ.എം വെബ്സൈറ്റായ iimcat.ac.in ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.