എം.ജിക്ക് പിന്നാലെ കുസാറ്റിലും ഒാൺലൈൻ പരീക്ഷ

കൊ​ച്ചി: എം.​ജി യൂ​നി​വേ​ഴ്​​സി​റ്റി​ക്കു പി​ന്നാ​ലെ കൊ​ച്ചി​ൻ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി​യി​ലും (കു​സാ​റ്റ്) ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ​ക​ൾ​ക്ക്​ ചൊ​വ്വാ​ഴ്​​ച മു​ത​ൽ തു​ട​ക്കം. അ​വ​സാ​ന സെ​മ​സ്​​റ്റ​ർ  ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ളാ​ണ്​ ചൊ​വ്വാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ പ​രീ​ക്ഷ​യെ​ഴു​താ​വ​ു​ന്ന ത​ര​ത്തി​ലാ​ണ്​ ക്ര​മീ​ക​ര​ണം. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ ഉ​ത്ത​ര​വ് സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി. തീ​രു​മാ​ന​ത്തി​നെ​തി​രെ സേ​വ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി  പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. പ​രീ​ക്ഷ​ക​ൾ പ്ര​ഹ​സ​ന​മാ​ക്കി മാ​ർ​ക്ക്​ ത​ട്ടി​പ്പി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണെ​ന്ന്​ അ​വ​ർ ആ​രോ​പി​ക്കു​ന്നു. 

മൂ​ന്നു​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​പേ​പ്പ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ഇ- ​മെ​യി​ലി​ൽ സ​ർ​വ​ക​ലാ​ശാ​ല നി​ശ്ച​യി​ച്ച ടൈം​ടേ​ബി​ൾ പ്ര​കാ​രം ല​ഭ്യ​മാ​ക്കും. പ​രീ​ക്ഷ​യാ​രം​ഭി​ച്ച്  അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് എ​ഴു​തി​യ ഉ​ത്ത​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്കാ​ൻ ചെ​യ്ത് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശം. അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് പി​ന്നീ​ട് ഇ-​മെ​യി​ലാ​യി അ​യ​ക്കാ​നും അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്. അതിനിടെ, ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തി​പ്പി​​െൻറ പേ​രി​ൽ ചി​ല​ർ ഉ​ന്ന​യി​ക്കു​ന്ന​ത്​ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്ന്​ കു​സാ​റ്റ്​ വി.​സി ഡോ. ​െ​ക.​എ​ൻ. മ​ധു​സൂ​ദ​ന​ൻ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. പ​രീ​ക്ഷ കു​റ്റ​മ​റ്റ രീ​തി​യി​ലാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​ത്. ഒ​രു ക്ര​മ​ക്കേ​ടും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കാ​ണി​ക്കാ​നാ​വി​ല്ല. 

സ​മ​യം പ്ര​ധാ​ന​ഘ​ട​ക​മാ​യ​തി​നാ​ൽ കോ​പ്പി​യ​ടി​ക്കാ​നോ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ ഉ​ത്ത​രം അ​പ്​​ലോ​ഡ്​ ചെ​യ്യാ​നോ മ​റ്റ്​ കൃ​ത്രി​മ​ങ്ങ​ൾ​ക്കോ സാ​ധ്യ​ത കു​റ​വാ​ണ്. കൂ​ടാ​തെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​മു​മ്പ്​ ഇൗ ​വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ എ​ഴു​തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​മാ​യി ഒ​രു വൈ​വ​യി​ൽ പ​െ​ങ്ക​ടു​ത്തി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - cusat news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.