എം.ജിക്ക് പിന്നാലെ കുസാറ്റിലും ഒാൺലൈൻ പരീക്ഷ
text_fieldsകൊച്ചി: എം.ജി യൂനിവേഴ്സിറ്റിക്കു പിന്നാലെ കൊച്ചിൻ യൂനിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയിലും (കുസാറ്റ്) ഒാൺലൈൻ പരീക്ഷകൾക്ക് ചൊവ്വാഴ്ച മുതൽ തുടക്കം. അവസാന സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാവുന്ന തരത്തിലാണ് ക്രമീകരണം. ഇതുസംബന്ധിച്ച വിശദ ഉത്തരവ് സർവകലാശാല പുറത്തിറക്കി. തീരുമാനത്തിനെതിരെ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തുവന്നു. പരീക്ഷകൾ പ്രഹസനമാക്കി മാർക്ക് തട്ടിപ്പിന് അവസരമൊരുക്കുന്നതാണെന്ന് അവർ ആരോപിക്കുന്നു.
മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകളുടെ ചോദ്യപേപ്പർ വിദ്യാർഥികൾക്ക് അവരുടെ ഇ- മെയിലിൽ സർവകലാശാല നിശ്ചയിച്ച ടൈംടേബിൾ പ്രകാരം ലഭ്യമാക്കും. പരീക്ഷയാരംഭിച്ച് അരമണിക്കൂർ ഇടവിട്ട് എഴുതിയ ഉത്തരങ്ങൾ വിദ്യാർഥികൾ സ്കാൻ ചെയ്ത് യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാനാണ് നിർദേശം. അപ്ലോഡ് ചെയ്യാൻ കഴിയാത്തവർക്ക് പിന്നീട് ഇ-മെയിലായി അയക്കാനും അവസരം നൽകിയിട്ടുണ്ട്. അതിനിടെ, ഒാൺലൈൻ പരീക്ഷ നടത്തിപ്പിെൻറ പേരിൽ ചിലർ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് കുസാറ്റ് വി.സി ഡോ. െക.എൻ. മധുസൂദനൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പരീക്ഷ കുറ്റമറ്റ രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു ക്രമക്കേടും വിദ്യാർഥികൾക്ക് കാണിക്കാനാവില്ല.
സമയം പ്രധാനഘടകമായതിനാൽ കോപ്പിയടിക്കാനോ മുൻകൂട്ടി തയാറാക്കിയ ഉത്തരം അപ്ലോഡ് ചെയ്യാനോ മറ്റ് കൃത്രിമങ്ങൾക്കോ സാധ്യത കുറവാണ്. കൂടാതെ ഫലം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ഇൗ വിദ്യാർഥികൾ അവർ എഴുതിയ ഉത്തരക്കടലാസുമായി ഒരു വൈവയിൽ പെങ്കടുത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.