നാദാപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി കേന്ദ്രീകൃത മൂല്യനിർണയം ഏപ്രിൽ മൂന്നിന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കാനിരിക്കെ അർഹരായ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് ചേർക്കുന്നതിനുള്ള സമയവും ഏപ്രിൽ രണ്ടുമുതൽ ആരംഭിക്കുന്നത് സ്കൂളുകളിൽ വിവിധ സന്നദ്ധ സംഘടന ചുമതലയുള്ള അധ്യാപകരെ ആശങ്കയിലാക്കുന്നു. ഏപ്രിൽ രണ്ടിന് ഗ്രേസ് മാർക്ക് ചേർക്കുന്നതിനുള്ള സൈറ്റിൽ ഗ്രേസ് മാർക്ക് ചേർത്തതിനുശേഷം വിവിധ ഓഫിസുകളിൽ തൽസംബന്ധമായ രേഖകൾ സമയത്തിന് എത്തിച്ചു നൽകിയാൽ മാത്രമേ കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയുള്ളൂ.
സാധാരണ മൂല്യനിർണയത്തിന് അധ്യാപകർ അപേക്ഷിക്കുന്ന രീതിയിൽനിന്ന് മാറി ചുമതല സംസ്ഥാനതലത്തിൽ നൽകപ്പെടുന്ന രീതിയാണ് ഈ വർഷം സ്വീകരിച്ചത്. ആയതിനാൽ മൂല്യനിർണയ ചുമതല ആർക്ക് ലഭിക്കുമെന്നതിൽ യാതൊരു ധാരണയുമില്ല. ആ നിലക്ക് തങ്ങൾക്ക് മൂല്യനിർണയ ചുമതല ലഭിച്ചാൽ ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാനാവാത്ത അവസ്ഥയുണ്ടാകും. ഗ്രേസ് മാർക്ക് ചേർക്കുന്നതിനുള്ള സമയം നേരത്തേയാക്കി സ്കൂൾ അവധിക്ക് മുമ്പോ മറ്റോ തുടങ്ങുന്നത് മാത്രമാണ് പരിഹാരമെന്നാണ് അധ്യാപകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.