മൂന്ന്​ വർഷമായിട്ടും ഒന്നാം സെമസ്റ്റർ പരീക്ഷ നടത്തിയില്ല; ബി.വോക് വിദ്യാർഥികളുടെ ഭാവി വെച്ച് പന്താടരുതെന്ന്​ കെ.എസ്‌.യു

തേഞ്ഞിപ്പലം: കോഴ്​സ്​ തുടങ്ങി മൂന്ന്​ വർഷമായിട്ടും ഒന്നാം സെമസ്റ്റർ പരീക്ഷ പോലും നടത്താത്ത കാലിക്കറ്റ്​ സർവകലാശാല ബി.വോക്​ വിദ്യാർഥികളുടെ ഭാവി വെച്ച്​ പന്താടരുതെന്ന്​ കെ.എസ്​.യു.

കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിൽ 2018 വർഷത്തിൽ തുടങ്ങിയ ബാച്ചിലർ ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷൻ കോഴ്സിൽ അഡ്മിഷൻ നേടിയ വിദ്യാർഥികളാണ്​ പ്രയാസം നേരിടുന്നത്​. കോഴ്സ് മൂന്ന്​ വർഷം പൂർത്തിയായിട്ടും ബി. വോക് ഒപ്റ്റോമെട്രി ആൻഡ്​ ഒഫ്ത്താൽമോളജിക്കൽ ടെക്നിക്സ് വിഷയമായി പഠിക്കുന്നവരുടെ ഒന്നാം സെമസ്റ്റർ പരീക്ഷ പോലും നടന്നിട്ടില്ല. മറ്റു വിഷയങ്ങളിൽ പഠിക്കുന്നവരുടെ രണ്ട് സെമസ്റ്റർ പരീക്ഷകൾ നടന്നിട്ടുണ്ടെങ്കിലും ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

ഇത്തരത്തിൽ ഒരു പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സർവകലാശാലക്ക് കീഴിൽ ഈ കോഴ്സിൽ പഠനം നടത്തുന്ന ആയിരത്തോളം വിദ്യാർഥികളുടെ ഭാവി ആശങ്കയിലാണ്.

വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് എത്രയും പെട്ടെന്ന് അനുകൂല നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് കെ.എസ്‌.യു ജില്ലാ സെക്രട്ടറി അർജുൻ കറ്റയാട്ട്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കാലിക്കറ്റ്‌ സർവകലാശാല വൈസ് ചാൻസലർക്കും കത്ത് നൽകി.

Tags:    
News Summary - first semester B.voc exam not conducted even after 3 years KSU writes to Calicut VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.