കോഴിക്കോട്: ഐ.ഇ.സി.ഐയുടെ കീഴിലുള്ള ഇസ്ലാമിയ കോളജുകളിൽ 2021 ഫെബ്രുവരിയിൽ നടന്ന ഇസ്ലാമിക് ഹയർ സെക്കൻഡറി കോഴ്സിെൻറ പൊതു പരീക്ഷാഫലം പ്രഖ്യാപിച്ചു. മന്നം ഇസ്ലാമിയ കോളജിലെ വിദ്യാർഥിനികളായ വി.എസ്. മുർശിദ ഒന്നാം റാങ്കും എം. ഫാത്തിമ രണ്ടാം റാങ്കും എസ്. മുഹ്സിന ഫർസാന മൂന്നാം റാങ്കും കരസ്ഥമാക്കി.
വിജയശതമാനം 78 ആണ്. ഏഴു പേർക്ക് ഡിസ്റ്റിങ്ഷനും 20 പേർക്ക് ഫസ്റ്റ് ക്ലാസുമുണ്ട്. കോളജ് ഓഫ് ഖുർആൻ ഇബ്നു ഖൽദൂൻ ഇൻസ്്റ്റിറ്റ്യൂട്ട് കുറ്റ്യാടി, വുമൺസ് ഇസ്ലാമിയ കോളജ് മൂവാറ്റുപുഴ എന്നിവ 100 ശതമാനം വിജയം കരസ്ഥമാക്കി. ഐ.ഇ.സി.ഐ ചെയർമാൻ ഡോ. ആർ. യൂസുഫ്, സി.ഇ.ഒ ഡോ. മുഹമ്മദ് ബദീഉസ്സമാൻ, അക്കാദമിക് കൗൺസിൽ ചെയർമാൻ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് എന്നിവർ വിജയികളെ അഭിനന്ദിച്ചു. 2021 മേയ് നാലു മുതൽ മർക്ക്ലിസ്റ്റും സർട്ടിഫിക്കറ്റും കോളജ് ഓഫിസിൽ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.