എൻ.എൽ.എസ്​.ഐ.യുവിൽ നിയമപഠനത്തിന്​ നാഷനൽ ലോ ആപ്​റ്റിറ്റ്യൂഡ്​​ ടെസ്​റ്റ്​ സെപ്​റ്റംബർ 12ന്​

നാഷനൽ ലോ യൂനിവേഴ്​സിറ്റി ബാംഗ്ലൂർ നടത്തുന്ന പഞ്ചവത്സര ബി.എ എൽഎൽ.ബി (ഓണേഴ്​സ്​​) ഏകവർഷ എൽഎൽ.എം ​െറഗുലർ കോഴ്​സുകളിലേക്കുള്ള പ്രവേശനത്തിന്​ സെപ്​റ്റംബർ 12ന് പ്രത്യേകം​ നാഷനൽ ലോ ആപ്റ്റിറ്റ്യൂഡ്​ ടെസ്​റ്റ്​ (എൻ.എൽ.എ.ടി-2020) നടത്തും.

ട്രൈമെസ്​റ്റർ സ​മ്പ്രദായമായതിനാൽ സെപ്​റ്റംബർ 30നകം അഡ്​മിഷൻ നടപടികൾ പൂർത്തിയാക്കേണ്ട സാഹചര്യമാണുള്ളത്​. അതിനാൽ ക്ലാറ്റ്​ സ്​കോർ ഇക്കൊല്ലത്തെ പ്രവേശനത്തിന്​ പരിഗണിക്കാനാവില്ലെന്ന്​ അധികൃതർ വ്യക്തമാക്കി. ക്ലാറ്റ്​ 2020- പരീക്ഷ അനിശ്ചിതമായി നീണ്ടുപോയത്​ മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. പരിഷ്​കരിച്ച പ്രവേശനനടപടികൾ (എൻ.എൽ.ടി 2020)​െൻറ വിശദാംശങ്ങൾ https:/admission.nls.ac.in ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്​.

നാഷനൽ ലോ ആപ്​റ്റിറ്റ്യൂഡ്​ ടെസ്​റ്റിൽ (NLAT 2020)ൽ പ​ങ്കെടുക്കുന്നതിന്​ സെപ്​റ്റംബർ 10 അർധരാത്രിവരെ ഓൺ ലൈനായി അപേക്ഷിക്കും. അപേക്ഷഫീസ്​ 150 രൂപ. എസ്​.സി/ എസ്​.ടിക്കാർക്ക്​ 125 രൂപ.

യോഗ്യത: 45 ശതമാനം മാർക്കോടെ പ്ലസ്​ടു. എസ്​.സി/എസ്​.ടിക്കാർക്ക്​ 20 ശതമാനം മതി. 50 ശതമാനം മാർക്കോടെ നിയമബിരുദമെടുത്തവർക്ക്​ ഏകവർഷ എൽഎൽ.എം കോഴ്​സിനും അപേക്ഷിക്കാം. വിലാസം: നാഷനൽ ലോ സ്​കൂൾ ഓഫ്​ ഇന്ത്യ യൂനിവേഴ്​സിറ്റി, നഗർഭവി, ബംഗളൂരു- 560072.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.