രാജ്യത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടികൾ) ഇക്കൊല്ലം നടത്തുന്ന മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (നിംസെറ്റ്-2022) ജൂൺ 20ന്. ഇതുസംബന്ധിച്ച വിജ്ഞാപനം മാർച്ച് 28/30ന് പ്രസിദ്ധപ്പെടുത്തും. എൻ.ഐ.ടി ജാംഷഡ്പുരാണ് ഇക്കുറി പരീക്ഷ സംഘടിപ്പിക്കുന്നത്.
ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ നാലിന് 10 മണിക്ക് ആരംഭിക്കും. മേയ് നാലിന് വൈകീട്ട് അഞ്ചു മണിവരെ www.nimcet.inൽ രജിസ്ട്രേഷൻ സൗകര്യമുണ്ട്.
ബിരുദധാരികൾക്കും അവസാനവർഷ യോഗ്യത പരീക്ഷയെഴുതുന്നവർക്കും എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാം. പ്ലസ്ടുതലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. ബി.സി.എക്കാർക്കും അപേക്ഷിക്കാം. ജൂൺ ആറു മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. നിംസെറ്റ് ഫലം ജൂലൈ അഞ്ചിന് പ്രസിദ്ധീകരിക്കും.
ജൂലൈ ഏഴു മുതൽ 12 വരെ കൗൺസലിങ് രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്താം. ജൂലൈ 18ന് ആദ്യ അലോട്ട്മെന്റ്. ഏറ്റവും അടുത്ത സെന്റർ/എൻ.ഐ.ടിയിൽ അഡ്മിഷനായി റിപ്പോർട്ട് ചെയ്യാം. രണ്ടാംഘട്ട അലോട്ട്മെന്റ്/രജിസ്ട്രേഷൻ ജൂലൈ 29ന്. ആഗസ്റ്റ് 3, 4 തീയതികളിൽ റിപ്പോർട്ട് ചെയ്യാംമൂന്നാംഅലോട്ട്മെന്റ്/അപ്ഗ്രഡേഷൻ ആഗസ്റ്റ് എട്ടിന്. ആഗസ്റ്റ് 16, 17 തീയതികളിൽ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ നേടാവുന്നതാണ്.'നിംസെറ്റ് 2022' അലോട്ട്മെന്റ് ഷെഡ്യൂളുകൾ www.nitjsr.ac.inൽ ലഭ്യമാണ്. അന്വേഷണങ്ങൾക്ക് nimcet@nitjsr.ac.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.