പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച് പ​രീ​ക്ഷ; 27വ​രെ അ​പേ​ക്ഷി​ക്കാം

കോ​ഴി​ക്കോ​ട്: 2024ലെ ​പ​ത്താം ക്ലാ​സ് ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കാ​യി മാ​ധ്യ​മ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്ലാ ജി​ല്ല​ക​ളി​ലും ന​ട​ത്തു​ന്ന പി.​എം. ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച് പ​രീ​ക്ഷ​ക്ക് ജൂ​ൺ 27വ​രെ അ​പേ​ക്ഷി​ക്കാം. അ​ടി​സ്ഥാ​ന​ശാ​സ്ത്രം, സാ​മൂ​ഹ്യ​ശാ​സ്ത്രം, പൊ​തു​വി​ജ്ഞാ​നം, ഇ​ന്റ​ലി​ജ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ പ​ത്താം ക്ലാ​സ് നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ ഒ​ബ്ജ​ക്ടി​വ് പ​രീ​ക്ഷ​യു​ടെ സി​ല​ബ​സ്.

എ​സ്.​എ​സ്.​എ​ൽ.​സി/ ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്, സി.​ബി.​എ​സ്.​ഇ/​ഐ.​സി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ഓ​രോ വി​ഷ​യ​ത്തി​ലും 90 ശ​ത​മാ​നം മാ​ർ​ക്ക്, എ​സ്.​എ​സ്.​എ​ൽ.​സി/ ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് അ​ല്ലെ​ങ്കി​ൽ സി.​ബി.​എ​സ്.​ഇ/​ഐ.​സി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ഓ​രോ വി​ഷ​യ​ത്തി​നും 80 ശ​ത​മാ​നം മാ​ർ​ക്കും സ്പോ​ർ​ട്സ്, ആ​ർ​ട്സ്, ക​ൾ​ച​ർ, ലീ​ഡ​ർ​ഷി​പ്, സോ​ഷ്യ​ൽ സ​ർ​വി​സ്, ഐ.​ടി എ​ന്നി​വ​യി​ൽ സം​സ്ഥാ​ന-​ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യ​വും എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

നി​ശ്ചി​ത മാ​ർ​ക്ക് നേ​ടു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും സാ​ക്ഷ്യ​പ​ത്ര​വും സ​മ്മാ​നി​ക്കും. അ​ന്തി​മ​ഘ​ട്ട​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ഞ്ചു വ​ർ​ഷം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ഫെ​ലോ​ഷി​പ് ല​ഭി​ക്കും.

www.pmfonline.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ ടാ​ല​ന്റ് സെ​ർ​ച് പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​വ​ര​ങ്ങ​ൾ​ക്ക് 0484 2367279, +91 7510672798 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - PM Foundation Talent Search Exam; You can apply till 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT