പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച് പരീക്ഷ; 27വരെ അപേക്ഷിക്കാം
text_fieldsകോഴിക്കോട്: 2024ലെ പത്താം ക്ലാസ് ഉന്നത വിജയികൾക്കായി മാധ്യമത്തിന്റെ സഹകരണത്തോടെ എല്ലാ ജില്ലകളിലും നടത്തുന്ന പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച് പരീക്ഷക്ക് ജൂൺ 27വരെ അപേക്ഷിക്കാം. അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, ഇന്റലിജൻസ് വിഷയങ്ങളിൽ പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ഒബ്ജക്ടിവ് പരീക്ഷയുടെ സിലബസ്.
എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90 ശതമാനം മാർക്ക്, എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് അല്ലെങ്കിൽ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിനും 80 ശതമാനം മാർക്കും സ്പോർട്സ്, ആർട്സ്, കൾചർ, ലീഡർഷിപ്, സോഷ്യൽ സർവിസ്, ഐ.ടി എന്നിവയിൽ സംസ്ഥാന-ദേശീയതല മത്സരങ്ങളിൽ വിജയവും എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
നിശ്ചിത മാർക്ക് നേടുന്നവർക്ക് കാഷ് അവാർഡും സാക്ഷ്യപത്രവും സമ്മാനിക്കും. അന്തിമഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ചു വർഷം ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫെലോഷിപ് ലഭിക്കും.
www.pmfonline.org എന്ന വെബ്സൈറ്റ് വഴിയോ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ ടാലന്റ് സെർച് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 0484 2367279, +91 7510672798 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.