ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ കൂ​ടി​ച്ചേ​ര​ലി​െൻറ​യും സൗ​ഹൃ​ദ​ങ്ങ​ളു​ടെ​യും ന​ല്ല നി​മി​ഷ​ങ്ങ​ളാ​ണ് കോ​വി​ഡ്​ ക​വ​ർ​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ ഹി​ൽ സ്കൂ​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി അ​വ​സാ​ന പ​രീ​ക്ഷ​യും ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ മാ​സ്ക്കി​ൽ കൈ​യൊ​പ്പ് ചാ​ർ​ത്തു​ന്ന സ​ഹ​പാ​ഠി. ഫോ​േട്ടാ -പി.​ബി. ബി​ജു

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു: ആശങ്കകൾ മറികടന്ന്​ സ്​കൂൾ പൊതുപരീക്ഷകൾ പൂർത്തിയാക്കി കേരളം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​നം തീ​വ്ര​ഘ​ട്ട​ത്തി​ലേ​ക്ക്​ ക​ട​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും സ്​​കൂ​ൾ പൊ​തു​പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കി കേ​ര​ളം. വ്യാ​ഴാ​ഴ്​​ച എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​കൂ​ടി ​പൂ​ർ​ത്തി​യാ​യ​തോ​ടെ ഒ​മ്പ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ കോ​വി​ഡ്​ ഭീ​തി​ക്കൊ​പ്പം പ​രീ​ക്ഷ പേ​ടി​യി​ൽ​നി​ന്ന്​ മോ​ച​നം നേ​ടി.

ഒ​ന്നാം ഭാ​ഷ പാ​ർ​ട്ട്​​ ര​ണ്ട്​ (മ​ല​യാ​ളം) ആ​യി​രു​ന്നു എ​സ്.​എ​സ്.​എ​ൽ.​സി​യി​ൽ അ​വ​സാ​ന പ​രീ​ക്ഷ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​നി പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​യും എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ​െഎ.​ടി പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​യും മാ​ത്ര​മാ​ണ്​ ബാ​ക്കി. ഏ​പ്രി​ൽ 28നും ​മേ​യ്​ അ​ഞ്ചി​നു​മാ​യി തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന ഇൗ ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ്​ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​യി​രി​ക്കും ഇൗ ​പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി നി​ശ്ച​യി​ക്കു​ക.

തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ മാ​ർ​ച്ച്​ 17ന്​ ​തു​ട​ങ്ങി 30ന്​ ​പൂ​ർ​ത്തി​യാ​കു​ന്ന രീ​തി​യി​ലാ​ണ്​ ആ​ദ്യം പ​രീ​ക്ഷ ക്ര​മീ​ക​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ര​ണം പ​റ​ഞ്ഞ്​ ഇ​ത്​ ഏ​പ്രി​ൽ എ​ട്ടി​ലേ​ക്ക്​ മാ​റ്റി​യ​ത്​ വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന്​ ഇ​ട​യാ​ക്കി​യി​രു​ന്നു. തെ​ര​​ഞ്ഞെ​ടു​പ്പി​ന്​ പി​ന്നാ​ലെ കോ​വി​ഡ്​ വ്യാ​പ​നം കു​തി​ച്ചു​ക​യ​റി​യ​തോ​ടെ പ​രീ​ക്ഷ ന​ട​ത്തി​പ്പും സ​ർ​ക്കാ​റി​ന്​ ​െവ​ല്ല​ു​വി​ളി​യാ​യി.

സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ മാ​റ്റി​യ​േ​പ്പാ​ഴും കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച്​ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. കോ​വി​ഡ്​ ബാ​ധി​ത​രും ക്വാ​റ​ൻ​റീ​ലു​ള്ള​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി.​പി.​ഇ കി​റ്റ്​ ധ​രി​ച്ച്​ പ്ര​ത്യേ​ക ക്ലാ​സ്​ മു​റി​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ സൗ​ക​ര്യ​മൊ​രു​ക്കി. തു​ട​ക്ക​ത്തി​ൽ ഏ​താ​ണ്ട്​ 200 വീ​തം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ര​ണ്ട്​ പ​രീ​ക്ഷ​ക​ൾ​ക്കും കോ​വി​ഡ്​ ബാ​ധി​ത​രും ക്വാ​റ​ൻ​റീ​നി​ലു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​വ​ർ. എ​സ്.​എ​സ്.​എ​ൽ.​സി​ക്ക്​ മാ​ത്രം ഇ​ത്​ അ​വ​സാ​ന​ത്തി​ലെ​ത്തി​യ​പ്പോ​ൾ 500ഒാ​ളം പേ​രാ​യി ഉ​യ​ർ​ന്നു.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യം മേ​യ്​ അ​ഞ്ചി​ന്​ തു​ട​ങ്ങും. 14ന്​ ​തു​ട​ങ്ങാ​നി​രു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി മൂ​ല്യ​നി​ർ​ണ​യം െഎ.​ടി പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ മാ​റ്റി​യ​തി​നാ​ൽ പ​ത്തി​ന്​ തു​ട​ങ്ങാ​നാ​ണ്​ ആ​ലോ​ച​ന.  ആ​രോ​ഗ്യ​വ​കു​പ്പി​െൻറ നി​ർ​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം.



Tags:    
News Summary - SSLC, PLUS TWO: Kerala Completes School General Examinations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.