എസ്.എസ്.എൽ.സി, പ്ലസ് ടു: ആശങ്കകൾ മറികടന്ന് സ്കൂൾ പൊതുപരീക്ഷകൾ പൂർത്തിയാക്കി കേരളം
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രഘട്ടത്തിലേക്ക് കടന്ന ആശങ്കകൾക്കിടയിലും സ്കൂൾ പൊതുപരീക്ഷ പൂർത്തിയാക്കി കേരളം. വ്യാഴാഴ്ച എസ്.എസ്.എൽ.സി പരീക്ഷകൂടി പൂർത്തിയായതോടെ ഒമ്പത് ലക്ഷത്തോളം വിദ്യാർഥികൾ കോവിഡ് ഭീതിക്കൊപ്പം പരീക്ഷ പേടിയിൽനിന്ന് മോചനം നേടി.
ഒന്നാം ഭാഷ പാർട്ട് രണ്ട് (മലയാളം) ആയിരുന്നു എസ്.എസ്.എൽ.സിയിൽ അവസാന പരീക്ഷ. ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഇനി പ്രാക്ടിക്കൽ പരീക്ഷയും എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് െഎ.ടി പ്രാക്ടിക്കൽ പരീക്ഷയും മാത്രമാണ് ബാക്കി. ഏപ്രിൽ 28നും മേയ് അഞ്ചിനുമായി തുടങ്ങേണ്ടിയിരുന്ന ഇൗ പരീക്ഷകൾ മാറ്റിവെക്കുകയായിരുന്നു. കോവിഡ് സാഹചര്യം വിലയിരുത്തിയായിരിക്കും ഇൗ പരീക്ഷകളുടെ പുതുക്കിയ തീയതി നിശ്ചയിക്കുക.
തെരഞ്ഞെടുപ്പിന് മുമ്പ് മാർച്ച് 17ന് തുടങ്ങി 30ന് പൂർത്തിയാകുന്ന രീതിയിലാണ് ആദ്യം പരീക്ഷ ക്രമീകരിച്ചത്. തെരഞ്ഞെടുപ്പ് കാരണം പറഞ്ഞ് ഇത് ഏപ്രിൽ എട്ടിലേക്ക് മാറ്റിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് വ്യാപനം കുതിച്ചുകയറിയതോടെ പരീക്ഷ നടത്തിപ്പും സർക്കാറിന് െവല്ലുവിളിയായി.
സർവകലാശാല പരീക്ഷകൾ ഉൾപ്പെടെ മാറ്റിയേപ്പാഴും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ പൂർത്തിയാക്കാനായിരുന്നു തീരുമാനം. കോവിഡ് ബാധിതരും ക്വാറൻറീലുള്ളവരുമായ വിദ്യാർഥികൾക്ക് പി.പി.ഇ കിറ്റ് ധരിച്ച് പ്രത്യേക ക്ലാസ് മുറികളിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കി. തുടക്കത്തിൽ ഏതാണ്ട് 200 വീതം വിദ്യാർഥികളാണ് രണ്ട് പരീക്ഷകൾക്കും കോവിഡ് ബാധിതരും ക്വാറൻറീനിലുമായി ഉണ്ടായിരുന്നവർ. എസ്.എസ്.എൽ.സിക്ക് മാത്രം ഇത് അവസാനത്തിലെത്തിയപ്പോൾ 500ഒാളം പേരായി ഉയർന്നു.
ഹയർസെക്കൻഡറി മൂല്യനിർണയം മേയ് അഞ്ചിന് തുടങ്ങും. 14ന് തുടങ്ങാനിരുന്ന എസ്.എസ്.എൽ.സി മൂല്യനിർണയം െഎ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിയതിനാൽ പത്തിന് തുടങ്ങാനാണ് ആലോചന. ആരോഗ്യവകുപ്പിെൻറ നിർദേശം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.