വനിതാമതിൽ: സാ​േങ്കതിക സർവകലാശാല പരീക്ഷ മാറ്റി

തി​രു​വ​ന​ന്ത​പു​രം: വ​നി​താ​മ​തി​ലി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ.​പി.​ജെ. അ​ബ്​​ദു​ൽ​ക​ലാം സാ​േ​ങ്ക​തി​ക സ ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജ​നു​വ​രി ഒ​ന്നി​ലെ പ​രീ​ക്ഷ​ക​ൾ കൂ​ട്ട​ത്തോ​ടെ മാ​റ്റി.
ബി.​ടെ​ക്, എം.​ടെ​ക്, ബി.​ആ​ ർ​ക്​, എം.​ആ​ർ​ക്​, എം.​സി.​എ പ​രീ​ക്ഷ​ക​ളാ​ണ്​ ജ​നു​വ​രി 14ലേ​ക്ക്​ മാ​റ്റി​യ​ത്. ദേ​ശീ​യ​പ​ണി​മു​ട​ക്കി​​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ ജ​നു​വ​രി എ​ട്ട്, ഒ​മ്പ​ത്​ തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​യും മാ​റ്റി​യി​ട്ടു​ണ്ട്.

ദേ​ശീ​യ പ​ണി​മു​ട​ക്കും ​ക്രി​സ്​​മ​സി​ന്​ ശേ​ഷ​മു​ള്ള അ​പ്ര​തീ​ക്ഷി​ത അ​വ​ധി​ക​ളും കാ​ര​ണ​മാ​ണ്​ പ​രീ​ക്ഷ മാ​റ്റു​ന്ന​തെ​ന്ന്​​ സ​ർ​വ​ക​ലാ​ശാ​ല വി​ശ​ദീ​ക​രി​ച്ചു. പ​രീ​ക്ഷ മോ​ണി​റ്റ​റി​ങ്​ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ പ​രീ​ക്ഷ ക​ൺ​​ട്രോ​ള​ർ പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ക്രി​സ്​​മ​സ്​ അ​വ​ധി ക​ഴി​ഞ്ഞ്​ ഡി​സം​ബ​ർ 31ന്​ ​കോ​ള​ജു​ക​ൾ തു​റ​ക്കു​ക​യാ​ണ്. ഇ​തി​നു​പി​ന്നാ​ലെ ജ​നു​വ​രി ഒ​ന്നി​ന്​ ന​ട​ക്കേ​ണ്ട പ​രീ​ക്ഷ​ക​ൾ മാ​റ്റി​യ​തി​ന്​ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ ക​ഴി​യു​ന്നി​ല്ല. ​

സ​ർ​ക്കാ​റി​ൽ​നി​ന്നു​ള്ള സ​മ്മ​ർ​ദ​മാ​ണ്​ പ​രീ​ക്ഷ മാ​റ്റാ​ൻ കാ​ര​ണ​മെ​ന്ന്​​ സൂ​ച​ന​യു​ണ്ട്. ജ​നു​വ​രി ഒ​ന്നി​ന്​ ന​ട​ക്കേ​ണ്ട ബി.​ടെ​ക്​ മൂ​ന്ന്, ഏ​​​ഴ്​ സെ​മ​സ്​​റ്റ​ർ, എം.​ടെ​ക്​ ര​ണ്ട്, എം.​സി.​എ ഒ​ന്ന്, എം.​ആ​ർ​ക്​ ര​ണ്ട്, ബി.​ആ​ർ​ക്​ ഒ​ന്ന്, അ​ഞ്ച്​ സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​ക​ളാ​ണ്​ മാ​റ്റി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ വ​നി​താ​മ​തി​ലി​ൽ പ​െ​ങ്ക​ടു​പ്പി​ക്കു​ന്ന​തി​ന്​ ഹൈ​കോ​ട​തി​ത​ന്നെ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ മാ​റ്റി​വെ​ക്കു​ന്ന​ത്​.

മി​ക്ക വി​ദ്യാ​ർ​ഥി​ക​ളും ഒ​ന്നാം തീ​യ​തി​യി​ലെ പ​രീ​ക്ഷ മു​ൻ​നി​ർ​ത്തി ക്രി​സ്​​മ​സ്​ അ​വ​ധി വെ​ട്ടി​ച്ചു​രു​ക്കി കോ​ള​ജ്​ ഹോ​സ്​​റ്റ​ലു​ക​ളി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. എ​ട്ടി​ന്​ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ 21ലേ​ക്കും ഒ​മ്പ​തി​ലെ പ​രീ​ക്ഷ​ക​ൾ 22ലേ​ക്കു​മാ​ണ്​ മാ​റ്റി​യ​ത്.

Tags:    
News Summary - Women Wall Exam Postponed-Edu News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.