വനിതാമതിൽ: സാേങ്കതിക സർവകലാശാല പരീക്ഷ മാറ്റി
text_fieldsതിരുവനന്തപുരം: വനിതാമതിലിെൻറ പശ്ചാത്തലത്തിൽ എ.പി.ജെ. അബ്ദുൽകലാം സാേങ്കതിക സ ർവകലാശാലയിൽ ജനുവരി ഒന്നിലെ പരീക്ഷകൾ കൂട്ടത്തോടെ മാറ്റി.
ബി.ടെക്, എം.ടെക്, ബി.ആ ർക്, എം.ആർക്, എം.സി.എ പരീക്ഷകളാണ് ജനുവരി 14ലേക്ക് മാറ്റിയത്. ദേശീയപണിമുടക്കിെൻറ സാഹചര്യത്തിൽ ജനുവരി എട്ട്, ഒമ്പത് തീയതികളിലെ പരീക്ഷയും മാറ്റിയിട്ടുണ്ട്.
ദേശീയ പണിമുടക്കും ക്രിസ്മസിന് ശേഷമുള്ള അപ്രതീക്ഷിത അവധികളും കാരണമാണ് പരീക്ഷ മാറ്റുന്നതെന്ന് സർവകലാശാല വിശദീകരിച്ചു. പരീക്ഷ മോണിറ്ററിങ് കമ്മിറ്റിയുടെ ശിപാർശപ്രകാരമാണ് നടപടിയെന്ന് പരീക്ഷ കൺട്രോളർ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ, ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബർ 31ന് കോളജുകൾ തുറക്കുകയാണ്. ഇതിനുപിന്നാലെ ജനുവരി ഒന്നിന് നടക്കേണ്ട പരീക്ഷകൾ മാറ്റിയതിന് വിശദീകരണം നൽകാൻ സർവകലാശാലക്ക് കഴിയുന്നില്ല.
സർക്കാറിൽനിന്നുള്ള സമ്മർദമാണ് പരീക്ഷ മാറ്റാൻ കാരണമെന്ന് സൂചനയുണ്ട്. ജനുവരി ഒന്നിന് നടക്കേണ്ട ബി.ടെക് മൂന്ന്, ഏഴ് സെമസ്റ്റർ, എം.ടെക് രണ്ട്, എം.സി.എ ഒന്ന്, എം.ആർക് രണ്ട്, ബി.ആർക് ഒന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകളാണ് മാറ്റിയത്. വിദ്യാർഥികളെ വനിതാമതിലിൽ പെങ്കടുപ്പിക്കുന്നതിന് ഹൈകോടതിതന്നെ നിയന്ത്രണം കൊണ്ടുവന്നതിന് പിന്നാലെയാണ് സാേങ്കതിക സർവകലാശാല പരീക്ഷ മാറ്റിവെക്കുന്നത്.
മിക്ക വിദ്യാർഥികളും ഒന്നാം തീയതിയിലെ പരീക്ഷ മുൻനിർത്തി ക്രിസ്മസ് അവധി വെട്ടിച്ചുരുക്കി കോളജ് ഹോസ്റ്റലുകളിൽ എത്തിക്കഴിഞ്ഞു. എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 21ലേക്കും ഒമ്പതിലെ പരീക്ഷകൾ 22ലേക്കുമാണ് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.