നാലുവര്‍ഷ ബിരുദ പ്രോഗ്രാം: അധ്യാപക പരിശീലന പരിപാടി ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളില്‍ 2023-24 അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ജില്ലാതല അധ്യാപക പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നടന്ന എറണാകുളം ജില്ലയിലെ വിവിധ കോളജുകള്‍ക്കുള്ള അധ്യാപക പരിശീലന പരിപാടി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രഫ. രാജന്‍ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു.

കോളജ് പ്രിന്‍സിപ്പല്‍ റവ. എം.ഡി സാജു അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകള്‍ക്ക് റിസര്‍ച്ച് ഓഫിസര്‍മാരായ ഡോ. മനുലാല്‍ പി. റാം, ഡോ. ഉത്തര സോമന്‍, ശ്രീമതി, ടിഞ്ചു പി. ജെയിംസ്, ഡോ. വി. ഷഫീക്ക്, ഡോ. കെ. സുധീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Four-year degree programme: Teacher training program started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.