കോഴിക്കോട്: മാധ്യമം എജുകഫെയുടെ രണ്ടാംദിനമായ ഞായറാഴ്ച രാവിലെ 10ന് സിവിൽ സർവിസ് രംഗത്തെ പാഠങ്ങളുമായി ‘ദ വേ ടു ദി സ്റ്റാർസ്’ എന്ന വിഷയത്തിൽ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് ആദ്യ സെഷൻ നയിക്കും. തുടർന്ന് ‘ദ ഐ.എ.എസ് ട്രെയിൻ’ എന്ന വിഷയത്തെ അധികരിച്ച് സാഫി ഐ.എ.എസ് കോച്ചിങ് അക്കാദമി പ്രതിനിധി ഷിബിലി ഷഹദാത്തി വിദ്യാർഥികളുമായി സംവദിക്കും. ‘ബെനഫിറ്റ്സ് ഓഫ് ഫെയിലർ ആൻഡ് ഇംപോർട്ടൻസ് ഓഫ് ഇമാജിനേഷൻ’ എന്ന വിഷയത്തിൽ ഡോ. ജെ.പിസ് ക്ലാസസ്’ പ്രതിനിധി ഡോ. ജിപിൻലാൽ ശ്രീനിവാസൻ ക്ലാസ് നയിക്കും.
സിജി കരിയർ ഗൈഡൻസ് ടീം അംഗങ്ങളായ സഖരിയ എം.വി, ഫരീദ എം.ടി, ഡോ. സംഷീർ അലി പി.ടി എന്നിവർ ‘വോയേജ് ടു സക്സസ്’ എന്ന വിഷയത്തിൽ വിദ്യാർഥികളുമായി സംവദിക്കും. വിവിധ മേഖലകളിലെ പ്രഗത്ഭരെ ഉൾപ്പെടുത്തി നടത്തുന്ന ‘സക്സസ് ചാറ്റ്’ എജുകഫെയിലെ മുഖ്യ ആകർഷണമാണ്. കാൻഡെല ലേണിങ്സ് ടീം അംഗങ്ങളായ അനസ് അൻവർ ബാബു, ജിജോയ് ജോസഫ്, ഷയാസ് റാഫിയ മൊയ്തീൻ, ഷെറിൻ കളത്തിൽ എന്നിവർ നയിക്കുന്ന ‘ഇംപോർട്ടൻസ് ഓഫ് ലേണിങ് സ്റ്റൈൽസ്’ എന്ന ഇന്ററാക്ടീവ് സെഷൻ തുടർന്ന് നടക്കും. മോട്ടിവേഷനൽ സ്പീക്കർ സി.എം. മഹ്റൂഫ് ‘സ്റ്റഡി വൈൽ യു സ്ലീപ്’, എസ്.ആർ.എം എ.പി സോണൽ മാനേജർ വിജയ് കൃഷ്ണൻ ‘ഇന്റർ ഡിസിപ്ലിനറി അപ്രോച് ടു ലിബറൽ ആർട്സ് ആൻഡ് സയൻസസ് വിത് എസ്.ആർ.എം’ എന്നീ വിഷയങ്ങളിൽ സംസാരിക്കും. തുടർന്ന് മെന്റലിസ്റ്റ് ആദി നയിക്കുന്ന ‘ദ കോഡ്; സീക്രട്ട്സ് ഓഫ് ഫോകസ്, ഒബ്സർവേഷൻ, മെമ്മറി’ എന്ന പരിപാടിയും അരങ്ങേറും.
ഡിഗ്രി, പി.ജി, വിദേശ പഠനം: ഉത്തരങ്ങൾ എജുകഫെയിൽ
ഡിഗ്രി, പി.ജി വിദ്യാർഥികൾക്കായി പ്രത്യേക സെഷനുകളും സ്റ്റാളുകളും എജുകഫെയിൽ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാർഥികൾക്കായി നിരവധി സ്റ്റാളുകളും വിദേശ സർവകലാശാലകളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഉണ്ടാവും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ നിരവധിപേർ ഉന്നത പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. കോഴ്സ് തെരഞ്ഞെടുപ്പ് മുതൽ വിസ പ്രോസസിങ് അടക്കമുള്ള കാര്യങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങളും ഇവിടെ ലഭിക്കും.
അന്തർദേശീയ എജുക്കേഷനൽ കൺസൾട്ടന്റുമാരും പ്രമുഖ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും. കോമേഴ്സ്, മാനേജ്മെന്റ്, എൻജിനീയറിങ്, മെഡിക്കൽ, സിവിൽ സർവിസ്, ആർകിടെക്ചർ, ഓൺലൈൻ പഠനം തുടങ്ങി എല്ലാ കോഴ്സുകളെക്കുറിച്ചും കൃത്യമായ മാർഗനിർദേശങ്ങൾ എജുകഫെയിലൂടെ ലഭ്യമാകും. മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കുള്ള സെഷനുകൾ, സിജി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, കൂടാതെ ക്വിസ് പ്രോഗ്രാമുകളും കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.