പുതിയ ദേശീയ വിദ്യാഭ്യാസ നയം എന്ത്, എന്തിന്? സമഗ്ര പഠനം പ്രകാശനം ചെയ്തു

തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖയെ കുറിച്ച് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി തയാറാക്കിയ സമഗ്ര പഠനം 'പുതിയ ദേശീയ വിദ്യാഭ്യാസ നയം എന്ത്? എന്തിന്?' പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രഫ. വിശ്വമംഗലം സുന്ദരേശ്വൻ, ഡോ എം കബീറിന് ഒരു കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

പുതിയ ദേശീയ വിദ്യാഭ്യാസ നയം -2020 കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച് നടപ്പാക്കാൻ ആരംഭിച്ചിട്ട് രണ്ട് വർഷമാകുന്നു. വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കുന്ന, ഒരുപാട് വിവാദങ്ങളും ആശങ്കകളും ഇതിനകം ഉയർത്തിക്കഴിഞ്ഞ ദേശീയ വിദ്യാഭ്യാസ നയത്തെ. സമഗ്രമായി പരിശോധിക്കുന്ന, വിമർശനപൂർവം വിശകലനം ചെയ്യുന്ന പഠനമാണ് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്.

ഇന്ത്യയിൽ സാധാരണക്കാർക്ക് വിദ്യാഭ്യാസം അപ്രാപ്യമായിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ ഏത് വിദ്യാഭ്യാസ പരിഷ്കാരവും നിഷ്കൃഷ്ടമായ പരിശോധനകൾക്ക് വിധേയമാക്കപ്പെടണമെന്നും ചർച്ച ചെയ്യപ്പെടണമെന്നും പ്രഫ. വിശ്വമംഗലം സുന്ദരശ്വൻ പറഞ്ഞു. നിർഭാഗ്യവശാൽ എൻ.ഇ.പി യെക്കുറിച്ച് നമ്മുടെ സമൂഹത്തിന് വേണ്ടത്ര അവബോധം ഇനിയും ഉണ്ടായി വന്നിട്ടില്ല. ഈ പഠനം അവതരിപ്പിക്കുന്ന വിമർശനാത്‌മക വിശകലനം ദേശീയ വിദ്യാഭ്യാസ നയത്തെ സമഗ്രമായി മനസിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പാർലമെന്റിൽ യാതൊരു ചർച്ചയും കൂടാതെ പാസാക്കിയ എൻ.ഇ.പി 2020 നെ കുറിച്ച് തുറന്ന സംവാദങ്ങൾക്ക് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി വേദി ഒരുക്കുന്നു.100 വേദികൾ സംസ്ഥാന മെമ്പടും സംഘ ടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാർ, എം. ഷാജർഖാൻ, ഡോ ജോൺസൺ, ആർ. കുമാർ, പി.എസ് ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - New National Education Policy What and Why? The comprehensive study was released.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.