പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോപ്പിക്കൽ മീറ്റിയറോളജി (ഐ.ഐ.ടി. എം) റിസർച് ഫെലോകളെ തേടുന്നു. എം.ആർ.എഫ്.പി പ്രോഗ്രാമിൽ 36 റിസർച് ഫെലോകളെയും (പരസ ്യ നമ്പർ PER/03/2020/MRFP) ഐ.ഐ.ടി.എമ്മിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ 10 റിസർച് അസോസിയേറ ്റുകളെയും 20 റിസർച് ഫെലോകളെയുമാണ് (പരസ്യ നമ്പർ PER/03/2020) തെരഞ്ഞെടുക്കുന്നത്. യോഗ്യ ത മാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ http://tropmet.res.inൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി ജൂലൈ 31നകം സമർപ്പിക്കണം.
മന്ത്രാലയത്തിെൻറ റിസർച് ഫെലോ പ്രോഗ്രാമിൽ (MRFP) ജൂനിയർ/സീനിയർ റിസർച് ഫെലോകൾക്ക് ഭൗമശാസ്ത്ര/അനുബന്ധ വിഷയങ്ങളിൽ 10 ദേശീയ ഗവേഷണ സ്ഥാപനങ്ങളാണ് ഫെലോഷിപ്പോടെ ഗവേഷണ പഠനാവസരമൊരുക്കുന്നത്.
തിരുവനന്തപുരത്തെ നാഷനൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസും കൊച്ചിയിലെ സെൻറർ ഫോർ മറൈൻ ലിവിങ് റിസോഴ്സ് ആൻഡ് ഇക്കോളജിയും ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയും ഡൽഹിയിലെ നാഷനൽ സെൻറർ ഫോർ സെസിമോളജിയും ഇതിൽ ഉൾപ്പെടും. ദേശീയ തലത്തിലാണ് തെരഞ്ഞെടുപ്പ്.
രണ്ടു വർഷം ജെ.ആർ.എഫും തുടർന്ന് വാഴ്സിറ്റിയിലെ രജിസ്ട്രേഷനോടെ പിഎച്ച്.ഡിയും പൂർത്തിയാക്കണം. മാസം 31,000 രൂപ സ്റ്റൈപ്പൻഡും വീട്ടുവാടക ബത്തയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.