ന്യൂഡൽഹി: രാജ്യത്തെ പ്രധാന എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ എൻ.ഐ.ടി, ഐ.ഐ.ടി തുടങ്ങിയവയിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷയുടെ (ജെ.ഇ.ഇ മെയിൻ-2020) പട്ടിക നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പുറത്തിറക്കി. ജനുവരിയിലും ഏപ്രിലിലു മായി നടത്തുന്ന പരീക്ഷയുടെ അപേക്ഷ, പരീക്ഷ തീയതികളാണ് പ്രസിദ്ധീകരിച്ചത്. 2020 ജനുവരിയിലെ ജെ.ഇ.ഇ മെയിനിനുള്ള അപേക്ഷ നടപടി ഈ വർഷം സെപ്റ്റംബർ രണ്ടിന് തുടങ്ങി 30ന് അവസാനിക്കും. അഡ്മിറ്റ് കാർഡുകൾ ഡിസംബർ ആറുമുതൽ ലഭിക്കും. ജനുവരി ആറു മുതൽ 11വരെ വിവിധ സെഷനുകളിലായാണ് പരീക്ഷ. ഇതിെൻറ ഫലം ജനുവരി 31ന് പ്രസിദ്ധീകരിച്ചേക്കും.
രണ്ടാമത്തെ മെയിൻ പരീക്ഷ 2020 ഏപ്രിൽ മൂന്ന് മുതൽ ഒമ്പതുവരെ നടക്കും. ഇതിനുള്ള അപേക്ഷ നടപടി ഫെബ്രുവരി ഏഴിന് തുടങ്ങും. അഡ്മിറ്റ് കാർഡ് മാർച്ച് 16 മുതൽ ലഭ്യമാക്കും. ഏപ്രിൽ 30ന് ഫലം പ്രഖ്യാപിച്ചേക്കും. വിവരങ്ങൾക്ക്: jeemain.nic.in, nta.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.