തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ ഡെൻറൽ കോളജുകളിലെ 2020-21 പി.ജി മെഡിക്കൽ/ ഡെൻറൽ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിച്ചവർക്ക് നേറ്റിവിറ്റി, നാഷനാലിറ്റി, ഒപ്പ്, ജനനതീയതി എന്നിവ സംബന്ധിച്ച ന്യൂനതകൾ പരിഹരിക്കാൻ ജൂൺ 17ന് വൈകിട്ട് അഞ്ചുവരെ സമയം അനുവദിച്ചു.
കമ്യൂണിറ്റി കാറ്റഗറി വിഭാഗം വിദ്യാർഥികൾക്ക് ഒാൺലൈൻ അപേക്ഷയിൽ നൽകിയ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനോ പുതിയ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനോ അവസരം ലഭിക്കില്ല. വെബ്സൈറ്റിലെ ‘PG Medical 2020-Candidate Portal/ PG Dental 2020-Candidate Portal’ എന്ന ലിങ്കിൽ അപേക്ഷ നമ്പറും പാസ്വേഡും നൽകി ഹോം പേജിൽ പ്രവേശിച്ചശേഷം ‘Memo’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അവസരം പ്രയോജനപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.