സി.എസ്.ഐ.ആർ ലബോറട്ടറികളും എ.സി.എസ്.ഐ.ആർ അക്കാദമിക കേന്ദ്രങ്ങളും ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനങ്ങളിൽ ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ മാസ്റ്റേഴ്സ് (എം.ഇ/എം.ടെക്/എം.എസ്സി), എം.ടെക്, പിഎച്ച്.ഡി കോഴ്സുകളിൽ പ്രവേശനത്തിന് ഗാസിയാബാദിലെ അക്കാദമി ഓഫ് സയൻറിഫിക് ആൻഡ് ഇന്നോവേറ്റിവ് റിസർച് (എ.സി.എസ്.ഐ.ആർ) അപേക്ഷ ക്ഷണിച്ചു.
പിഎച്ച്.ഡി എൻജിനീയറിങ്ങിന് 248 സീറ്റുകളും ഇൻറഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (എം.ടെക് ആൻഡ് പിഎച്ച്.ഡി) പ്രോഗ്രാമിൽ 50 സീറ്റുകളും ലഭ്യമാണ്. എം.എസ്സി പ്രോഗ്രാമിൽ 30, എം.ടെക് പ്രോഗ്രാമിൽ 70 സീറ്റുകളുമാണുള്ളത്. സ്ഥാപനങ്ങളും പ്രോഗ്രാമുകളും സീറ്റുകളും പ്രവേശന യോഗ്യതയും അടക്കം വിശദവിവരങ്ങൾ www.acsir.res.inൽ ലഭിക്കും.
അപേക്ഷ ഓൺലൈനായി http://acsir.res.in/admissionൽ മേയ് 28 വരെ സമർപ്പിക്കാം.
അപേക്ഷയുടെ ചുരുക്കപ്പട്ടിക തയാറാക്കി ജൂൺ 15നും ജൂലൈ 17നും ഇടയിൽ അഭിരുചി പരീക്ഷ/അഭിമുഖം നടത്തിയാണ് സെലക്ഷൻ. ജൂലൈ 31നകം ആദ്യ സെമസ്റ്റർ ഫീസ് അടച്ച് അഡ്മിഷൻ നേടാം. ഒഴിവുള്ള സീറ്റുകളിൽ വെയ്റ്റിങ് ലിസ്റ്റിലുള്ളവരെ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.