പി.എസ്​.സി അഡ്വൈസ്​ മെമ്മോ നൽകുന്നത്​ നിർത്തി

ക​ണ്ണൂ​ർ: കോ​വി​ഡ്​ -19 ഭീ​ഷ​ണി സാ​ഹ​ച​ര്യ​ത്തി​ൽ ഉ​േ​ദ്യാ​ഗാ​ർ​ഥി​ക​ൾ​ക്ക്​ അ​ഡ്വൈ​സ്​ മെ​മ്മോ ന​ൽ​കു​ന്ന​ത്​ പി.​എ​സ്.​സി ഇൗ​മാ​സം 31 വ​രെ​ നി​ർ​ത്തി.​ എ​ത്ര​കാ​ലം നി​രോ​ധ​നം തു​ട​രു​മെ​ന്ന്​​ വ്യ​ക്ത​മ​ല്ല. ഇ​ത്​ നി​യ​മ​നം വൈ​കാ​നി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ.


നേ​ര​ത്തേ ത​പാ​ൽ മാ​ർ​ഗ​മാ​യി​രു​ന്നു അ​ഡ്വൈ​സ്​ മെ​മ്മോ​യും നി​യ​മ​ന ഉ​ത്ത​ര​വും​ ന​ൽ​കി​യി​രു​ന്ന​ത്. അ​ഞ്ചു​മാ​സ​ത്തോ​ള​മാ​യി ഒാ​ഫി​സി​ൽ ​ ഹാ​ജ​രാ​യി മെ​മ്മോ കൈ​പ്പ​റ്റ​ണ​മെ​ന്ന​ ക​ത്താ​ണ്​ അ​യ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നേ​രി​ട്ട്​ ഒാ​ഫി​സി​ലേ​ക്ക്​ വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ ക​മീ​ഷ​ൻ തീ​രു​മാ​നം.

അ​തേ​സ​മ​യം, നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ മെ​മ്മോ ത​പാ​ലി​ൽ അ​യ​ക്കു​ന്ന രീ​തി സ്വീ​ക​രി​ച്ചാ​ൽ നി​യ​മ​നം വൈ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​കും. അ​ല്ലെ​ങ്കി​ൽ വെ​ബ്​​സൈ​റ്റി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ൽ വ​ഴി ​അ​ഡ്വൈ​സ്​ മെ​​മ്മോ ല​ഭ്യ​മാ​ക്കി​യാ​ലും പ്ര​തി​സ​ന്ധി​ പ​രി​ഹ​രി​ക്കാം. പ​ക്ഷേ, അ​ഡ്വൈ​സ്​ മെ​മ്മോ​യും നി​യ​മ​ന ഉ​ത്ത​ര​വും പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കാ​ൻ പി.​എ​സ്.​സി ത​യാ​റാ​യി​ട്ടി​ല്ല.

ത​പാ​ൽ വ​ഴി അ​യ​ച്ചാ​ൽ യ​ഥാ​ർ​ഥ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ കി​ട്ടു​ന്നി​ല്ലെ​ന്നും കൈ​പ്പ​റ്റു​ന്ന​ത്​ യ​ഥാ​ർ​ഥ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണെ​ന്ന്​ ഉ​റ​പ്പി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ആ ​രീ​തി നി​ർ​ത്തി​യ​ത്. നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണ​മെ​ന്ന ക​മീ​ഷ​ൻ നി​ബ​ന്ധ​ന റാ​ങ്ക്​​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ട, വി​ദേ​ശ​ത്ത്​ ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള​വ​രു​ടെ സ​ർ​ക്കാ​ർ ജോ​ലി അ​വ​സ​രം ന​ഷ്​​ട​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

Tags:    
News Summary - psc advice memo-education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.