െകാച്ചി കപ്പൽ വ്യവസായ ശാലയിൽ കരാർ അടിസ്ഥാനത്തിൽ സേഫ്റ്റി അസിസ്റ്റൻറുമാരെ നിയമിക്കുന്നു. ആകെ ഏഴ് ഒഴിവുകളാണുള്ളത് (ജനറൽ -ഒന്ന്, ഒ.ബി.സി -നാല്, എസ്.സി -ഒന്ന്). യോഗ്യത: എസ്.എസ്.എൽ.സി, ഏതെങ്കിലും സർക്കാർ അംഗീകൃത/ പൊതുമേഖല സ്ഥാപനത്തിൽനിന്നോ ഒരു വർഷത്തെ ഡിേപ്ലാമ അല്ലെങ്കിൽ ഇൻഡസ്ട്രി സേഫ്റ്റി സർട്ടിഫിക്കറ്റ്.
ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിൽനിന്നോ ഫാക്്ടറിയിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത പരിശീലനം അല്ലെങ്കിൽ തൊഴിൽ പരിചയം അനിവാര്യം. മൂന്ന് വർഷത്തേക്കാണ് കരാർ നിയമനം. ഉയർന്ന പ്രായപരിധി: 30 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷഫീസ് 100 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അപേക്ഷഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ്, ഇൻറർനെറ്റ് ബാങ്കിങ് മുഖേന ഫീസടക്കാം. അപേക്ഷകൾ ഒാൺലൈനായി www.cochinshipyard.com വെബ്സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 19.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.