സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കിൾ ബേസ്ഡ് ഓഫിസർ തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 1422 ഒഴിവുണ്ട്. അതത് സംസ്ഥാനം/യൂനിയൻ ടെറിട്ടറിയിലെ ഭാഷ അറിയണം.
ഏതെങ്കിലുമൊരു സർക്കിളിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. തിരഞ്ഞെടുക്കപ്പെട്ടാൽ അതേ സർക്കിളിൽതന്നെ നിയമിക്കും. ശമ്പളനിരക്ക് 36,000-63,840 രൂപ. പ്രായപരിധി 21-30. സംവരണവിഭാഗങ്ങൾക്ക് ഇളവുണ്ട്.
യോഗ്യത നേടിക്കഴിഞ്ഞ് ഏതെങ്കിലും ഷെഡ്യൂൾഡ് കമേഴ്സ്യൽ ബാങ്കിലോ റീജനൽ റൂറൽ ബാങ്കിലോ ഓഫിസറായി രണ്ടുവർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. വിജ്ഞാപനം https://bank.sbi/careerൽ. അപേക്ഷാഫീസ് 750 രൂപ.
എസ്.സി /എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനായി നവംബർ ഏഴുവരെ അപേക്ഷിക്കാം. ഡിസംബർ നാലിന് നടത്തുന്ന ഓൺലൈൻ ടെസ്റ്റ്, സ്ക്രീനിങ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊച്ചി എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.